പ്യാര്‍ തു നേ ക്യാ കിയാ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 

Last Updated :20 January 2024, 8:27 am IST

News Now

സംവിധായകന്‍ രജത് മുഖര്‍ജി അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ജയ്പൂരിലെ വസതിയില്‍ വച്ച് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. സംവിധായകന്റെ അപ്രതീക്ഷിത മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി നിരവധി ബോളിവുഡ് താരങ്ങളാണ് രംഗത്തെത്തിയത്. 

പ്യാര്‍ തു നേ ക്യാ കിയാ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഊര്‍മിള മണ്ഡോദ്കര്‍ ഫര്‍ദീന്‍ ഖാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്. കൂടാതെ വിവേക് ഒബ്‌റോയി, മനോജ് ബാജ്‌പേയി എന്നിവര്‍ വേഷമിട്ട ദ റോഡ് എന്ന സിനിമയും രജതിന്റെ സിനിമയാണ്. 

തന്റെ സുഹൃത്തിനെ നഷ്ടപ്പെട്ടു എന്നാണ് മനോജ് ബാജ്‌പെയി കുറിച്ചത്. രജതിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടന്‍ വിവേക് ഒബ്രോയ് ദുഃഖം രേഖപ്പെടുത്തിയത്. അനുഭവ് സിന്‍ഹ, ഹന്‍സല്‍ മെഹ്ത തുടങ്ങിയ നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബോളിവുഡ് സംവിധായകന്‍ രജത് മുഖര്‍ജി അന്തരിച്ചു