വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യത്തില്‍ പങ്കുവച്ച് മലയാളിയുടെ പ്രിയ നടി ഭാമ

Last Updated :20 January 2024, 8:18 am IST

News Now

വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യത്തില്‍ പങ്കുവച്ച് മലയാളിയുടെ പ്രിയ നടി ഭാമ. ബിസിനസുകാരനായ അരുണാണ് വരന്‍. എന്‍ഗെയ്ജ്‌മെന്റ് ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിമിഷങ്ങള്‍ക്കകം ആയിരങ്ങളാണ് ആശംസകള്‍ അറിയിച്ചത്. അനുശ്രീ, മാളവിക മേനോന്‍, പ്രിയങ്കനായര്‍ തുടങ്ങി സിനിമാ രംഗത്തെ നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു.

ചെന്നിത്തല സ്വദേശിയാണ് അരുണ്‍. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുണ്‍. കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്ന് ഭാമ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോവാന്‍ തനിക്ക് ആഗ്രഹമില്ലെന്നും കൊച്ചിയില്‍ തന്നെ സെറ്റില്‍ ചെയ്യാനാണ് തീരുമാനമെന്നും ഭാമ പറഞ്ഞു. അരുണും കൊച്ചിയില്‍ സെറ്റില്‍ ചെയ്യാനുള്ള ശ്രമങ്ങളിലാണെന്നും ഭാമ പറഞ്ഞു.

Story image

ജനുവരിയിലാണ് വിവാഹം. വിവാഹവും മെഹന്തിചടങ്ങും ഭാമയുടെ ജന്മനാടായ കോട്ടയത്തുവച്ചായിരിക്കും നടക്കുക. സിനിമാ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായുള്ള വിവാഹസല്‍ക്കാരം കൊച്ചിയിലായിരിക്കും.

Story image

പ്രേക്ഷക മനസുകളില്‍ 'നിവേദ്യം' നിറച്ച സുന്ദരിയാണ് ഭാമ. നെക്സ്റ്റ് ഡോര്‍ ഗേള്‍ ഇമേജുമായി സിനിമാ ലോകത്ത് നിറഞ്ഞു നിന്ന സുന്ദരി. ൈസക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍,സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ നായികയായി തിളങ്ങി. 2016ല്‍ റിലീസ് ചെയ്ത മറുപടിയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത മലയാളചിത്രം.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭാമയെ ചേര്‍ത്ത് പിടിച്ച് അരുണ്‍; വിവാഹനിശ്ചയ ചിത്രങ്ങള്‍