തമിഴ് നടന്‍ ജീവയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്നാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍

Last Updated :20 January 2024, 7:55 am IST

News Now

ഇന്ത്യന്‍ ക്രിക്കറ്റിലെ ചരിത്രനിമിഷമാണ് 1983ലെ ലോകകപ്പ് കിരീടനേട്ടം. ലോര്‍സ്ഡില്‍ അന്ന് കപിലിന്റെ ചെകുത്താന്മാര്‍ കൈവരിച്ച നേട്ടം ഓരോ ഇന്ത്യക്കാരനും ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു. ലോകകപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിത കഥയും ബോളിവുഡില്‍ സിനിമയാകാനന്‍ ഒരുങ്ങുകയാണ്. 83 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കപില്‍ ദേവ് ആകുന്നത് രണ്‍വീര്‍ സിങാണ്. കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

തമിഴ് നടന്‍ ജീവയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്നാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റര്‍ കൃഷ്ണമാചാരി ശ്രീകാന്തായാണ് ജീവ എത്തുന്നത്. 1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ള ശ്രീകാന്ത് ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായാണ് അറിയപ്പെടുന്നത്. കഥാപാത്രത്തിനായി ജീവ ഏഴുകിലോയോളം ഭാരം കുറച്ചതായാണ് റിപ്പോര്‍ട്ട്. ജീവയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാകും 83. ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി നവാസുദ്ദീന്‍ സിദ്ധിഖി എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഏപ്രിലില്‍ ചിത്രം തീയേറ്ററുകളിലെത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംഭവബഹുലമായ 83; കപില്‍ ദേവായി രണ്‍വീര്‍, ശ്രീകാന്തായി ജീവ