News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

ചെന്നൈ: ചലച്ചിത്ര സംവിധായകന് സുകു മേനോന് (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ചെന്നൈയിലെ മദ്രാസ് മെഡിക്കല് മിഷന് ആശുപത്രിയിൽ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. തിലകന് പ്രധാന വേഷത്തിൽ അഭിനയിച്ച, 2011 ൽ പുറത്തിറങ്ങിയ കളഭമഴയാണ് അവസാന ചിത്രം. കൃഷ്ണ, ജഗതി ശ്രീകുമാര്, മാമുക്കോയ തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ.
1990-ല് പുറത്തിറങ്ങിയ നമ്മുടെ നാട് എന്ന ചിത്രത്തിലൂടെയാണ് സുകു മേനോൻ സംവിധാന രംഗത്തേക്ക് വരുന്നത്. മധു, ജയഭാരതി, ഉര്വശി, ബാലന് കെ നായര് തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിൽ. കോമഡി കിങ്ങ് എന്ന ചിത്രവും സുകു മേനോന് സംവിധാനം ചെയ്തിട്ടുണ്ട്.
സിദ്ധിഖിനെ കേന്ദ്ര കഥാപാത്രമാക്കി "അച്ഛന് തന്ന ഭാര്യ' എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ആദ്യകാല സംവിധായകന് വേണുവിന്റെ സഹോദരന് കൂടിയാണ് സുകു മേനോന്. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയില് നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



