സീരിയലിൽ സൂര്യന്റെ അമ്മ വേഷം ചെയ്യുന്ന മനീഷയാണ് മരണവാർത്ത  പങ്കുവെച്ചത്

Last Updated :20 January 2024, 8:25 am IST

News Now

സീരിയൽ താരം സാ​ഗർ സൂര്യന്റെ അമ്മ മിനി അന്തരിച്ചു. 45 വയസ്സായിരുന്നു. മഴവിൽ മനോരമ ചാനലിലെ തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് സാ​ഗർ സൂര്യ. സീരിയലിൽ സൂര്യന്റെ അമ്മ വേഷം ചെയ്യുന്ന മനീഷയാണ് മരണവാർത്ത  പങ്കുവെച്ചത്. അമ്മേ എന്നല്ലാതെ സൂര്യൻ തന്നെ വിളിച്ചിട്ടില്ലെന്നും ആ വിളിയിൽ നിന്നുതന്നെ അമ്മയോടുള്ള സ്നേഹം മനസിലാക്കാം എന്നുമാണ് മനീഷ കുറിച്ചത്. തൃശൂർ സ്വദേശിയാണ് സാ​ഗർ സൂര്യ. 

മനീഷയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

ഇന്നത്തെ ദിവസം തുടങ്ങിയത് വളരെ ദുഖകരമായ ഒരു വാർത്ത കേട്ടാണു .... തട്ടീം മുട്ടീം സീരിയലിൽ എന്റെ മകന്റെ വേഷം കൈകാര്യം ചെയ്യുന്ന ആദി എന്ന Sagar Suryan ന്റെ അമ്മ മിനി സൂര്യൻ (45 വയസ്സു) ഇന്നലെ രാത്രി മരണപ്പെട്ടു ..

'അമ്മ എന്നല്ലാതെ ഒരിക്കൽ പോലും ആ മോൻ എന്നെ വിളിചിട്ടില്ല .. അമ്മേ എന്ന ആ വിളിയിലുണ്ട് അവന് അമ്മയോടുളള സ്നേഹത്തിന്റെ ആഴം ... പൊതുവെ പറയാറുണ്ടല്ലോ ആൺകുട്ടികൾക്ക് അമ്മയോടാകും കൂടുതൽ സ്നേഹമെന്നു ... സാഗറിനു അത് അഞ്ചാറുപടി കൂടി ഉയരത്തിലാണെന്ന്‌ എനിക്ക് തോന്നിയിട്ടുണ്ട് ......പാവം ആ കുഞ്ഞിനും അവന്റെ അനിയനും അച്ഛനും ഈ വിയോഗം താങ്ങാനുളള കരുത്തു സർവേശ്വരൻ കനിഞ്ഞു നൽകട്ടെ ...

ഈ കൊറോണ കാലത്തു എത്ര അപ്രതീക്ഷിത മരണങ്ങൾ .... നിശ്ശബ്ദം പ്രാർത്ഥിക്കാനെ നിവർത്തിയുള്ളു 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീരിയൽ താരം സാ​ഗർ സൂര്യന്റെ അമ്മ അന്തരിച്ചു