മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ രഹുല്‍ റിജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Last Updated :20 January 2024, 12:12 am IST

News Now

തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും ശേഷം ഉര്‍വശി തീയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന പുതിയ ചിത്രം ഡാകിനിയില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ട് നടിമാര്‍ അഭിനയിക്കുന്നുണ്ട്. ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ കയറി കൂടിയ സുഡാനി എന്ന ചിത്രത്തിലെ ഉമ്മമാര്‍. സരസ ബാലുശ്ശേരിയും സാവിത്രി ശ്രീധറും.

മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ രഹുല്‍ റിജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡാകിനി എന്ന പേര് പോലെത്തന്നെ ഏറെ വ്യത്യസ്തമാണ് സിനിമയുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. പ്രേക്ഷകരെ ചിരിപ്പിച്ച് രസിപ്പിക്കാനായി ഈ ഉമ്മമാരും കൂട്ടരും വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്.

ഡാകിനിയില്‍ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന്‍ എന്നിവര്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടിയ്ക്കുളള പുരസ്‌കരം ലഭിച്ച പൗളി വല്‍സന്‍, സേതുലക്ഷ്മി എന്നിവരുമാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ് ജോസ്, ഇന്ദ്രന്‍സ്, അലന്‍സിയര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഉര്‍വശി തിയേറ്റെഴ്‌സും, യൂണിവേഴ്‌സല്‍ സിനിമയും ചേര്‍ന്നാണ് നിര്‍മ്മാണം. ഫ്രൈഡേ ഫിലിം ഹൌസ് ആയിരിക്കും ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. 2018 അവസാനം ഡാകിനിയുടെ ചിത്രീകരണം ആരംഭിക്കും.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഡാനിയിലെ ഉമ്മമാര്‍ അല്ല: ഇവര്‍ ഇനി ഡാകിനിയിലെ ഫ്രീക്കികള്‍