News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

പാലാ: സ്ഫടികം സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നുവെന്ന് അവകാശപ്പെട്ട് ടീസർ പുറത്തിറക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. മോഹൻലാൽ നായകനായി അഭിനയിച്ച സ്ഫടികത്തിന്റെ സംവിധായകൻ ഭദ്രൻ മാട്ടേലിന്റെ അനുമതിയില്ലാതെ രണ്ടാം ഭാഗം ചിത്രീകരിക്കാൻ ശ്രമിച്ചതിനാണു ടീസർ ഇറക്കിയ ഏഴാച്ചേരി സ്വദേശി കടയ്ക്കൽ ബിജുവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഭദ്രൻ മാട്ടേൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
യുട്യൂബിൽ പ്രചരിച്ച ടീസറിൽ പഴയ ചിത്രത്തിലെ കഥാപാത്രങ്ങളെ വികലമായാണു ചിത്രീകരിച്ചിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ഭദ്രന്റെയോ മറ്റു ചലച്ചിത്ര പ്രവർത്തകരുടെയോ അനുമതിയില്ലാതെയാണ് രണ്ടാം പതിപ്പിനു പ്രചാരണം നൽകിയിരിക്കുന്നത്. ഇതിനെതിരെ പകർപ്പവകാശ നിയമപ്രകാരമാണു ഭദ്രൻ പൊലീസിൽ പരാതി നൽകിയത്. ഡിവൈഎസ്പി കെ ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


