
News Now
കൊച്ചി: മണ്ഡല, മകരവിളക്ക് തീര്ത്ഥാടനത്തിനായി ശബരിമല നടതുറന്ന പശ്ചാത്തലത്തില് അയ്യപ്പഭക്തി വ്യക്തമാക്കി നടന് മോഹന്ലാല്.മണ്ഡല കാലത്തെ ഓര്മ്മിപ്പിച്ച് തൊഴുകൈയോടെ നില്ക്കുന്ന ചിത്രമാണ് മോഹന്ലാല് ഫെയ്സ്ബുക്കില് പോസ്റ്റ് ചെയ്തത്.
സ്വാമി ശരണം എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. ചിത്രത്തില് മോഹന്ലാല് കറുപ്പ് വസ്ത്രമണിഞ്ഞ നിലയിലാണ്. 2105ല് അമ്മയുടെ രോഗം മാറാനുളള പ്രാര്ത്ഥനകളുമായി മോഹന്ലാല് മല കയറിയിട്ടുണ്ട്. പതിനൊന്ന് വര്ഷത്തിന് ശേഷമായിരുന്നു അന്ന് മോഹന്ലാല് മലചവിട്ടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




