
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഹിന്ദി ബിഗ് ബോസിന്റെ 15ാം സീസണിന് നാളെ തുടക്കമാകുകയാണ്. പതിവു പോലെ സൂപ്പർതാരം സൽമാൻ ഖാൻ തന്നെയാണ് അവതാരകനായി എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് താരത്തിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ. 350 കോടി രൂപയാണ് സൽമാൻ പ്രതിഫലമായി വാങ്ങുന്നതെന്ന് ലെറ്റ്സ് ഒടിടി ഗ്ലോബലാണ് ട്വീറ്റ് ചെയ്തത്.
14 ആഴ്ച നീണ്ടു നിൽക്കുന്ന ഷോയിൽ പങ്കെടുക്കാനാണ് താരം 350 കോടി വാങ്ങുന്നത്. സീസണ്‍ 13ൽ ഒരു ദിവസത്തെ ഷൂട്ടിന് 11 കോടി വച്ച് 165 കോടിയിലേറെ സല്‍മാന്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സീസൺ അഞ്ചിൽ ഇത് എപ്പിസോഡ് ഒന്നിന് 6.5 കോടിയാക്കി. കൊവിഡ് കാലത്ത് ബിഗ് ബോസ് നടക്കുന്നതുവഴി നിരവധി പേര്‍ക്ക് പ്രതിഫലം ലഭിക്കും എന്നതിനാലാണ് ഈ സീസണ്‍ താന്‍ ചെയ്യുന്നതെന്നും തന്‍റെ പ്രതിഫലത്തില്‍ ഇക്കുറി കുറവ് വരുത്താമെന്നും സല്‍മാന്‍ പറഞ്ഞിരുന്നു. ഇതുപ്രകാരം 200 കോടിയിലേറെയാണ് സല്‍മാന്‍ കഴിഞ്ഞ സീസണില്‍ വാങ്ങിയത്.
LetsOTT Exclusive: #SalmanKhan will be paid a huge remuneration for Bigg Boss 15 - â¹350 crores for 14 weeks. pic.twitter.com/PgXeZgYp6p
â LetsOTT GLOBAL (@LetsOTT) September 18, 2021
എന്നാൽ പുതിയ സീസണിലേക്ക് എത്തിയപ്പോൾ പ്രതിഫലം വീണ്ടും ഉയർത്തിയിരിക്കുകയാണ് താരം. മുൻ സീസണുകളേക്കാൾ കൂടുതലാണ് 15ാം സീസണിൽ താരം വാങ്ങുന്നത്. 4, 5, 6 സീസണുകളില്‍ എപ്പിസോഡിന് 2.5 കോടി എന്ന നിലയിലായിരുന്നു സല്‍മാന്‍റെ പ്രതിഫലമെന്ന് ബോളിവുഡ് ഹംഗാമ മുന്‍പ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. മുന്നോട്ട്, സീസണ്‍ 7ല്‍ എപ്പിസോഡ് ഒന്നിന് 5 കോടിയും സീസണ്‍ 8ല്‍ 5.5 കോടിയും സീസണ്‍ 9ല്‍ 7-8 കോടിയും സീസണ്‍ 10ല്‍ എപ്പിസോഡ് ഒന്നിന് 8 കോടി വീതവും സല്‍മാന്‍ വാങ്ങിയിരുന്നെന്നാണ് പുറത്തുവന്ന വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


