ബോക്‌സ് ഓഫിസിലെ വമ്പന്‍മാര്‍; 1000 കോടി തൊട്ട ആറ് ഇന്ത്യന്‍ സിനിമകള്‍

2000 കോടിക്ക് മേലെ കളക്ഷന്‍ നേടിയം ആമിര്‍ ഖാന്‍ ചിത്രം ദംഗലാണ് ആദ്യ സ്ഥാനത്ത്

highest grossing movies
Last Updated :4 July 2024, 2:57 pm IST
Edited by :Manju

ബോക്‌സ് ഓഫിസില്‍ വമ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞട്ടിച്ച നിരവധി ചിത്രങ്ങളുണ്ട്. ഇതുവരെ ആയിരം കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തിയത് ആറ് സിനിമകളാണ്. 2000 കോടിക്ക് മേലെ കളക്ഷന്‍ നേടിയം ആമിര്‍ ഖാന്‍ ചിത്രം ദംഗലാണ് ആദ്യ സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ഇവയാണ്.

1ദംഗല്‍

Listicle image

ആമിര്‍ഖാനെ നായകനാക്കി 2016ല്‍ റിലീസ് ചെയ്ത ചിത്രമാണ് ദംഗല്‍. പല സൂപ്പര്‍ഹിറ്റുകള്‍ പിറന്നിട്ടും ദംഗലിന്റെ കളക്ഷന്‍ മറികടക്കാന്‍ ആര്‍ക്കുമായിട്ടില്ല. 2070.3 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. ഗുസ്തിയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് നിധീഷ് തിവാരിയാണ്.

2ബാഹുബലി 2

Listicle image

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയാണ് രണ്ടാം സ്ഥാനത്ത്. പ്രഭാസ് നായകനായി എത്തിയ ചിത്രം 2017ലാണ് റിലീസ് ചെയ്തത്. തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ തലവര മാറ്റുന്നതായിരുന്നു ബാഹുബലിയുടെ വിജയം. 1788.06 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍.

3ആര്‍ആര്‍ആര്‍

Listicle image

ജൂനിയര്‍ എന്‍ടിആറിനേയും രാം ചരണിനേയും പ്രധാന കഥാപാത്രങ്ങളാക്കി എസ്എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം. ബാഹുബലിക്ക് ശേഷമുള്ള രാജമൗലിയുടെ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 1230 കോടിയാണ് ചിത്രം ബോക്‌സ് ഓഫിസില്‍ നിന്ന് വാരിയത്. നാട്ടു നാട്ടു എന്ന ഗാനത്തിന് ചിത്രം ഓസ്‌കര്‍ നേടിയിരുന്നു.

4കെജിഎഫ് 2

Listicle image

സൂപ്പര്‍ഹിറ്റായി മാറിയ കന്നഡ ചിത്രം കെജിഎഫ് 2 ബോക്‌സ് ഓഫിസില്‍ വന്‍ തരംഗമാണ് തീര്‍ത്തത്. 1215 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായി എത്തിയത് യഷ് ആയിരുന്നു. 2022 ലാണ് ചിത്രം തിയറ്ററിലെത്തിയത്.

5ജവാന്‍

Listicle image

ഷാരുഖ് ഖാന്‍ നായകനായി കഴിഞ്ഞ വര്‍ഷം തിയറ്ററിലെത്തിയ ചിത്രമാണ് ജവാന്‍. ആറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രം 1160 കോടിയാണ് നേടിയത്.

6പത്താന്‍

Listicle image

ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള കിങ് ഖാന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ചിത്രമാണ് പത്താന്‍. കഴിഞ്ഞ വര്‍ഷം തിയറ്ററിലെത്തിയ ചിത്രം 1055 കോടിയാണ് നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now