അതില്‍ 26 സിനിമകള്‍ വിജയിച്ചപ്പോള്‍ 300 കോടി തിരിച്ചുപിടിക്കാനായി.

Mollywood 2024
മലയാള സിനിമSource by : ഫെയ്സ്ബുക്ക്
Last Updated :28 December 2024, 6:54 pm IST

News Now

കൊച്ചി: താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന. ഇറങ്ങുന്ന സിനിമകളില്‍ ഭൂരിഭാഗവും പരാജയമാകുന്ന സാഹചര്യത്തില്‍ ചെലവ് കുറയ്‌ക്കേണ്ടത് അനിവാര്യമാണെന്നും സംഘടന. ഈ വര്‍ഷം 199 സിനിമകള്‍ റിലീസായി. ആകെ നിര്‍മാണ ചെലവ് 1000 കോടിയോളം. അതില്‍ 26 സിനിമകള്‍ വിജയിച്ചപ്പോള്‍ 300 കോടി തിരിച്ചുപിടിക്കാനായി.

700 കോടിയോളം നഷ്ടമായി. താരങ്ങള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ മലയാള സിനിമ പ്രതിസന്ധിയിലാകുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. ഈ വര്‍ഷം അഞ്ച് സിനിമകളാണ് 100 കോടി വരുമാനം നേടിയത്. വര്‍ഷാദ്യം പുറത്തുവന്ന മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, എആര്‍എം തുടങ്ങിയ ചിത്രങ്ങളാണ് 100 കോടി കടന്നത്. അതില്‍ മഞ്ഞുമ്മല്‍ ബോയ്സ് 242 കോടി നേടി. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 100 കോടിയായിരുന്നു വരുമാനം.

അമേരിക്കയിലാദ്യമായി ഒരുദശലക്ഷം ഡോളര്‍ നേടിയ ഈ സിനിമ കര്‍ണാടകയിലും 10 കോടിക്കടുത്ത് നേടി. കിഷ്‌കിന്ധാ കാണ്ഡം, ഗുരുവായൂരമ്പല നടയില്‍, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ ചിത്രങ്ങള്‍ 50 കോടിക്ക് മേലേയും കളക്ഷന്‍ നേടി. ഗോളം, പണി, മുറ തുടങ്ങിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ കുതിപ്പുണ്ടാക്കി.

ഇന്ത്യന്‍ സിനിമയില്‍ 2024ലെ ഗ്രോസ് കളക്ഷന്റെ 20 ശതമാനത്തോളം മലയാള സിനിമയില്‍ നിന്നാണ്. ബോളിവുഡിന്റെ വിഹിതം 38 ശതമാനം മാത്രം. 2018, രോമാഞ്ചം, കണ്ണൂര്‍ സ്‌ക്വാഡ്, ആര്‍ഡിഎക്സ്, നേര് എന്നീ വിജയചിത്രങ്ങള്‍ പിറന്ന കഴിഞ്ഞവര്‍ഷം 500 കോടിയോളമായിരുന്നു മലയാള സിനിമയുടെ ഗ്രോസ് കളക്ഷന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates