
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
ഏറെ ആരാധകരുള്ള താരമാണ് സോനൂ സൂദ്. സിനിമകളിൽ വില്ലൻ വേഷങ്ങളിലാണ് എത്തുന്നതെങ്കിലും തന്റെ നല്ല പ്രവർത്തകൾകൊണ്ട് ഹീറോ പരിവേഷമാണ് ആരാധകർക്കിടയിലുള്ളത്. ഇതിനോടകം നിരവധി പേർക്കാണ് താരം സഹായങ്ങൾ നൽകിയിട്ടുള്ളത്. സ്വന്തം രക്തം കൊണ്ട് തന്റെ പടം വരച്ചു നൽകിയ ആരാധകന് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
കഴിഞ്ഞദിവസമാണ് ഒരുപറ്റം ആരാധകർ സോനു സൂദിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഇതിൽ മധു ഗുർജാർ എന്ന ആരാധകൻ സ്പെഷ്യൽ ഗിഫ്റ്റുമായാണ് എത്തിയത്. തന്റെ രക്തത്തിൽ വരച്ച സോനുവിന്റെ ചിത്രമാണ് അദ്ദേഹം കയ്യിൽക്കരുതിയിരുന്നു. ചിത്രത്തിനെക്കുറിച്ച് താരത്തോടെ പറഞ്ഞതോടെ ഇങ്ങനെയൊന്നും ചെയ്യരുതെന്നായിരുന്നു മറുപടി. പകരം രക്തം ദാനം ചെയ്യാനും ആരാധകരോട് ആവശ്യപ്പെട്ടു.
à¤à¤¼à¥à¤¨ दान à¤à¤°à¥ मà¥à¤°à¥ à¤à¤¾à¤
â sonu sood (@SonuSood) September 9, 2022
à¤à¤¼à¥à¤¨ सॠमà¥à¤°à¥ पà¥à¤à¤à¤¿à¤à¤ बना à¤à¤° वà¥à¤¯à¤°à¥à¤¥ नहà¥à¤
बहà¥à¤¤ बहà¥à¤¤ à¤à¤à¤¾à¤° https://t.co/6j6Pih36Fq
ഈ സംഭവത്തിന്റെ വീഡിയോ സോനു സൂദ് ട്വീറ്റ് ചെയ്തിട്ടുണ്ട്. രക്തം ദാനം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. അക്ഷയ് കുമാർ നായകനായ സാമ്രാട്ട് പൃഥ്വിരാജാണ് സോനു സൂദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തമിഴ് ചിത്രമായ തമിളരസൻ, അഭിനന്ദൻ ഗുപ്തയുടെ ആക്ഷൻ ത്രില്ലറായ ഫത്തേ എന്നിവയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

