
ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി 'എ പ്രെഗ്നന്റ് വിഡോ'യും നടി ട്വിങ്കിൾ ജോബിയും
വിവിധ ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങൾ സ്വന്തമാക്കി മലയാള സിനിമ 'എ പ്രെഗ്നന്റ് വിഡോ'.

വിവിധ ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങൾ സ്വന്തമാക്കി മലയാള സിനിമ 'എ പ്രെഗ്നന്റ് വിഡോ'. ദ് ബുദ്ധ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൂനെയിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് "എ പ്രെഗ്നന്റ് വിഡോയ്ക്കും മികച്ച നടിക്ക് ഉള്ള അവാർഡ് നടി ട്വിങ്കിൾ ജോബിക്കും ലഭിച്ചു.
രാജസ്ഥാനിലെ ജയ്പ്പൂരിൽ വെച്ച് നടന്ന അമോദിനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്ക് ഉള്ള അവാർഡ് ട്വിങ്കിൾ ജോബിയും മികച്ച തിരക്കഥയ്ക്ക് രാജേഷ് തില്ലെങ്കേരിയും അവാർഡിന് അർഹരായിരുന്നു. ശ്രീലങ്കയിലെ കൊളംബോയിൽ വെച്ച് നടന്ന - 22- മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ശ്രീലങ്ക സിലോൺ -2026 - ലും 2 അവാർഡുകൾ എ പ്രെഗ്നന്റ് വിഡോയ്ക്ക് ലഭിച്ചു.
മികച്ച സമൂഹിക പ്രതിബദ്ധത ഉള്ള സിനിമ, മികച്ച സ്ക്രിപ്റ്റിന് രാജേഷ് തില്ലങ്കേരിക്കും ആണ് അവാർഡ് ലഭിച്ചത്. ഉണ്ണി കെ ആറിന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് "എ പ്രെഗ്നന്റ് വിഡോയുടെ" തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. വ്യാസചിത്രയുടെ ബാനറില്‍ ഡോക്ടർ പ്രഹ്ലാദ് വടക്കേപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രം ക്രൗഡ് ക്ലാപ്‌സ്, സൗ സിനിമാസ് എന്നിവയുടെ ബാനറില്‍ ഡോക്ടർ പ്രഹ്ലാദ് വടക്കേപ്പാട്,
വിനോയ് വിഷ്ണു വടക്കേപ്പാട്, സൗമ്യ കെ എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ട്വിങ്കിൾ ജോബി നായിക ആയെത്തുന്ന സിനിമയിൽ, ഒരു അടിസ്ഥാന വിഭാഗത്തിലെ ഗര്‍ഭിണിയായ വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥ പറയുന്നു. ശിവന്‍കുട്ടി നായര്‍, അജീഷ് കൃഷണ, അഖില,സജിലാൽ നായർ,
WHAT TO READ NEXT

ഈ ആഴ്ചയും ഒടിടിയിൽ കാഴ്ചകളുടെ പൂരം; 'പ്രതിഛായ' മുതൽ കൊറിയൻ ഡ്രാമ വരെ
സന്തോഷ് കുറുപ്പ്,തുഷാര പിള്ള, അമയ പ്രസാദ്,ചന്ദ്രൻ പാവറട്ടി,അരവിന്ദ് സുബ്രഹ്മണ്യം,എ എം സിദ്ദിഖ്, അതീക്ഷിക ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തിരക്കഥ, സംഭാഷണം-രാജേഷ് തില്ലങ്കേരി, ഛായാഗ്രഹണം- സാംലാൽ പി തോമസ്, എഡിറ്റർ-സുജിർ ബാബു സുരേന്ദ്രൻ, സംഗീതം- സുധേന്ദുരാജ്, ശബ്ദമിശ്രണം-ആനന്ദ് ബാബു, കളറിസ്റ്റ്-ബിപിൻ വർമ്മ, ശബ്ദലേഖനം-ജോയ് നായർ, സൗണ്ട് എഫക്ട്സ്- രാജേഷ് കെ ആർ.
കലാസംവിധാനം- രതീഷ് വലിയകുളങ്ങര മേക്കപ്പ് ചീഫ്-ജയൻ പൂങ്കുളം. മേക്കപ്പ്മാൻ-സുധീഷ് ഇരുവൈകോണം. ക്യൂറേറ്റർ-രാജേഷ് കുമാർ ഏക. സബ്ടൈറ്റിൽസ്- വൺഇഞ്ച് ബാരിയർ. ഓഫീസ് ഹെഡ്-കലാ ബൈജു, അഡീഷണല്‍ സോങ് – പോളി വര്‍ഗ്ഗീസ് ഗാനരചന-ഡോക്ടർ സുകേഷ്, തുമ്പൂർ സുബ്രഹ്മണ്യം, ബിജു പ്രഹ്ലാദ്, കീർത്തനം – ഭാസ്കർ ഗുപ്ത വടക്കേപ്പാട്, അസോസിയേറ്റ് ഡയറക്ടർ-ബൈജു ഭാസ്കർ,രാജേഷ് അങ്കോത്ത്, പ്രൊഡക്ഷൻ ഡിസൈനർ-സജേഷ് രവി, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ കല്ലാർ, പി ആർ ഒ-എ എസ് ദിനേശ്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Cinema News: A Pregnant Widow won awards at film festivals.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



