​'ഗുജറാത്ത് എന്താ പാകിസ്ഥാനിലോ ബം​ഗ്ലാദേശിലോ ആണോ ?'; ദേശീയ ചലച്ചിത്ര അവാർഡ് വിതരണ വേദി മാറ്റിയതിൽ നടൻ

ഇങ്ങനെയൊരു ചടങ്ങ് തീർച്ചയായും ഗുജറാത്തിൽ നടക്കണം.

Paresh Rawal
Paresh Rawalവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :12 സെപ്റ്റംബർ 2026, 6:43 pm IST

72-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് സെപ്റ്റംബർ 22-ന് ഗുജറാത്തിലെ കെവാദിയയിൽ (ഏകതാ നഗർ) വെച്ചാണ് നടക്കുന്നത്. പരമ്പരാഗതമായി ഡൽഹിയിൽ വെച്ച് നടത്താറുള്ള ഈ ചടങ്ങ് ഗുജറാത്തിലേക്ക് മാറ്റിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം പരേഷ് റാവൽ.

ഈ തീരുമാനത്തിൽ യാതൊരു കുഴപ്പവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. വേദി മാറ്റത്തിനെതിരെ ഉയർന്ന വിമർശനങ്ങളെ നടൻ പരേഷ് റാവൽ ശക്തമായി എതിർത്തു. ഗുജറാത്ത് പാകിസ്ഥാനിലോ ബംഗ്ലാദേശിലോ അല്ലെന്നും അത് ഇന്ത്യയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. "ഗുജറാത്ത് ബംഗ്ലാദേശിലോ പാകിസ്ഥാനിലോ ആണോ? ഗുജറാത്ത് നമ്മുടെ രാജ്യത്തിന്റെ ഭാഗം തന്നെയാണ്.

ഇങ്ങനെയൊരു ചടങ്ങ് തീർച്ചയായും ഗുജറാത്തിൽ നടക്കണം. രാഷ്ട്രീയം എന്നാൽ ചോദ്യങ്ങൾ ഉന്നയിക്കുക എന്നത് മാത്രമാണ്. ജനുവരി 26 ലെ പരേഡ് ഡൽഹിയിലല്ലേ നടക്കുന്നത് ?. അപ്പോൾ എല്ലാ ചടങ്ങുകളും എല്ലാ സംസ്ഥാനങ്ങളിലും നടക്കണം".- പരേഷ് റാവൽ പറഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.

News Now

Summary

Paresh Rawal defends National Film Awards Venue.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics