ദേശീയ പുരസ്കാരം സ്വീകരിക്കാൻ ​ഗുജറാത്തിലെത്തി മമ്മൂട്ടി; വൻ വരവേല്പ്

മമ്മൂട്ടിക്കൊപ്പം ഭാര്യ സുല്‍ഫത്തുമുണ്ട്.

Mammootty
Mammoottyവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :22 സെപ്റ്റംബർ 2026, 4:57 pm IST

മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വീകരിക്കാനായി ​ഗുജറാത്തിലെത്തി നടൻ മമ്മൂട്ടി. ​ഗുജറാത്തിലേക്ക് മമ്മൂട്ടിയെ സ്വാ​ഗതം ചെയ്തു കൊണ്ടുള്ള പ്രത്യേക വിഡിയോ ദൃശ്യങ്ങൾ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ഔദ്യോ​ഗിക എക്സ് പേജിൽ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ഭാര്യ സുല്‍ഫത്തുമുണ്ട്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.

'ചന്തു ചാംപ്യൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് കാർത്തിക് ആര്യനുമായാണ് മമ്മൂട്ടി പുരസ്കാരം പങ്കിടുന്നത്. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ചടങ്ങ് ഇത്തവണ ഗുജറാത്തിലെ കെവാദിയയിലാണ് (ഏകതാ നഗർ) നടക്കുന്നത്. കെവാദിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം ഒരുക്കിയ പ്രത്യേക വേദിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ വിതരണം ചെയ്യും.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

1954 ൽ ആരംഭിച്ച ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങ് ഇതാദ്യമായാണ് ന്യൂഡൽഹിക്ക് പുറത്ത് മറ്റൊരു സംസ്ഥാനത്ത് വെച്ച് സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് നൽകുന്ന ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം പ്രശസ്ത കന്നഡ താരം അനന്ത് നാഗ് ഏറ്റുവാങ്ങും.

ദേശീയ ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ ജയരാജ് ഉൾപ്പെടെ ചലച്ചിത്ര രംഗത്തെ പ്രമുഖർ ഇതിനകം തന്നെ ചടങ്ങിൽ പങ്കെടുക്കാനായി കെവാദിയയിലെത്തിയിട്ടുണ്ട്. 'എആർഎം' എന്ന ചിത്രത്തിലെ 'അങ്ങു വാന കോണില്' എന്ന ഗാനം ആലപിച്ച വൈക്കം വിജയലക്ഷ്മിക്കാണ് മികച്ച ഗായികയ്ക്കുള്ള അവാർഡ്.

'ഭ്രമയുഗം' എന്ന ചിത്രത്തിന് ദൃശ്യാവിഷ്കാരം നൽകിയ ഷെഹ്നാദ് ജലാൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച മലയാള സിനിമയുടെ സംവിധായകനുള്ള അവാർഡ് ഹസീബ് മുഹമ്മദും, മറ്റ് പ്രമുഖ വിഭാഗങ്ങളിൽ ജോഷി ബെനഡിക്ട്, ആനന്ദ് ജ്യോതി എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങും. വർണ്ണാഭമായ ചടങ്ങുകളോടെ വൈകുന്നേരമാണ് അവാർഡ് ദാന ചടങ്ങ് നടക്കുന്നത്.

News Now

Summary

Mammootty arrives The 72nd National Film Awards ceremony.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics