ചിത്രത്തിന്റെ ക്ലൈമാക്സ്‌ ഷൂട്ട്‌ പുരോ​ഗമിക്കുകയാണ്.

Pushpa 2: The Rule
പുഷ്പ 2Source by : ഇൻസ്റ്റ​ഗ്രാം
Last Updated :5 August 2024, 5:31 pm IST

News Now

അല്ലു അർജുൻ ചിത്രം പുഷ്പ 2 വിന്റെ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ക്ലൈമാക്സ്‌ ഷൂട്ട്‌ പുരോ​ഗമിക്കുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്സിൽ ആരാധകരെ കോരിത്തരിപ്പിക്കുന്ന കിടിലൻ ഫൈറ്റ് സീനായിരിക്കും ഉണ്ടാകുക എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

വലിയ ബജറ്റിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ്‌ ഒരുങ്ങുന്നത്. ക്ലൈമാക്സ് ഫൈറ്റ് സീനിന്റെ ഒരു വിഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സംവിധായകൻ സുകുമാറും അല്ലു അർജുനും തമ്മിലെ അസ്വാരസ്യങ്ങൾ മൂലം സിനിമയുടെ ചിത്രീകരണം മുടങ്ങിയെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടയിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം തുടങ്ങി എന്ന് അറിയിച്ചിരിക്കുന്നത്. ഡിസംബർ ആറിനാണ് ചിത്രം തിയറ്ററുകളിലെത്തുക. അതേസമയം ചിത്രത്തിന് രണ്ട് ക്ലൈമാക്സ് ഉണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അല്ലു അര്‍ജുന്‍ ആരാധകരും സിനിമാപ്രേമികളും ഒരേ പോലെയാണ് പുഷ്പ 2വിനായി കാത്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates