നാല് മക്കളും മുൻ ഭാര്യമാരും സാക്ഷി, ഇനി ​പുതിയ ജീവിതത്തിലേക്ക്; ആമിർ ഖാൻ വിവാഹിതനായി

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

Aamir Khan and Gauri Spratt married in Mumbai
Aamir Khan and Gauri Spratt married in Mumbai എക്സ്
Edited by :Hima Prakash
Last Updated :5 ജൂലൈ 2026, 3:24 pm IST

മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാൻ വിവാഹിതനായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ സുഹൃത്തായ ഗൗരി സ്പ്രാറ്റിനെയാണ് താരം വിവാഹം ചെയ്തത്. മുംബൈയിലെ ബാന്ദ്രയിലുള്ള ആമിർ ഖാന്റെ വസതിയിൽ വച്ചായിരുന്നു രജിസ്റ്റർ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ആമിറിന്റെയും ​ഗൗരിയുടെയും മുൻ വിവാഹങ്ങളിലെ മക്കളും അടുത്ത കുടുംബാംഗങ്ങളും ചടങ്ങിന് സാക്ഷികളായി. വിവാഹത്തിന് മുന്നോടിയായി ആമിറിന്റെ മക്കളായ ജുനൈദ് ഖാനും ഇറ ഖാനും വീട്ടിലെത്തുന്ന ദൃശ്യങ്ങളും ശ്രദ്ധ നേടിയിരുന്നു. സംവിധായകൻ അശുതോഷ് ഗോവാരിക്കർ, നടി എല്ലി അവ്റാം തുടങ്ങിയ അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

സംവിധായകൻ രാജ്‌കുമാർ ഹിറാനിയുടെ പുതിയ വെബ് സീരിസിന്റെ പ്രീമിയർ ചടങ്ങിൽ ജൂലൈ 5 ന് വിവാഹിതരാകുമെന്ന് ആമിർ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. ഒപ്പം തന്റെ നാലുമക്കളും വിവാഹച്ചടങ്ങിന് സാക്ഷിയാകുമെന്നും ആമിർ പറ‍ഞ്ഞിരുന്നു. അതേസമയം ആമിറിന്റെ മൂന്നാം വിവാഹമാണിത്. ഒരു വർഷത്തിലേറെയായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്.

മുംബൈയിലെ പുതിയ വീട്ടിലേക്ക് ഗൗരിയുമൊത്ത് ആമിർ ഖാൻ താമസം മാറ്റിയിരുന്നു. തന്റെ അറുപതാം ജന്മദിനത്തിലായിരുന്നു ആമിർ ഖാൻ പുതിയ പ്രണയം വെളിപ്പെടുത്തിയത്. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോൾ ഒന്നര വർഷമായി പ്രണയത്തിലാണെന്നും ആമിർ പറഞ്ഞിരുന്നു.

News Now

Summary

Aamir Khan and Gauri Spratt married in Mumbai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates