
News Now
ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

വിവാഹത്തിന് തയാറെടുക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്. താന്‍ കടന്നുപോയ വിഷാദകാലത്തേക്കുറിച്ച് താരപുത്രി തുറന്നു പറഞ്ഞിരുന്നു. പ്രതിശ്രുത വരന് നുപുര്‍ ശികാരെ ആയിരുന്നു ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇറയ്ക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയത്. ആദ്യം നുപുറുമായുള്ള ബന്ധം താന്‍ വേണ്ടെന്നു വച്ചു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇറ.
ഞാന്‍ പറയുന്നത് എന്താണെന്ന് മനസിലാക്കാന്‍ നുപുര്‍ ശ്രമിച്ചു. എനിക്കെന്താണെന്ന് പറഞ്ഞുകൊടുക്കാനുള്ള അവസ്ഥയിലായിരുന്നില്ല ഞാന്‍. ഞാന്‍ വിഷാദത്തിലായിരിക്കുമ്പോള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ എനിക്ക് അറിയില്ല എന്നേ ഞാന്‍ പറയുകയുള്ളൂ. എന്നാല്‍ അവന് എനിക്ക് വേണ്ടി കാത്തിരുന്നു. സമയമെടുത്ത് എന്നോട് ക്ഷമയോടെ പെരുമാറി.- ഇറ പറഞ്ഞു.
23കാരിയായ ഞാന്‍ ആറു വയസുകാരിയെ പോലെ പെരുമാറിയ സമയമുണ്ട്. കുളിക്കില്ല , ഒന്നും ചെയ്യില്ല. ഇവനാണ് എന്റെ കാര്യങ്ങളെല്ലാം നോക്കിയത്. എന്നെ നോക്കാന്‍ ഞാന്‍ അവനെ സഹായിച്ച സമയങ്ങളുമുണ്ട്. ചില സമയങ്ങളില്‍ ഞാന്‍ നുപുറിനെ പോലും അടുപ്പിച്ചില്ല. വളരെ പതുക്കെയാണ് ഞങ്ങള്‍ ബന്ധം വളര്ത്തിടെയുത്തത്. ഞങ്ങള്‍ പരസ്പരം നന്നായി സംസാരിക്കുമായിരുന്നു. ഇവിടെ എത്താന്‍ ഞങ്ങളെ സഹായിച്ചത് അതാണ്. താരപുത്രി കൂട്ടിച്ചേര്‍ത്തു.
നുപുറുമായുള്ള ബന്ധത്തില്‍ തനിക്ക് ആദ്യം സംശയമുണ്ടായിരുന്നു എന്നാണ് ഇറ പറയുന്നത്. നമ്മള്‍ക്ക് പ്രണയിക്കാനാവില്ല കാരണം എനിക്ക് നിങ്ങളുമായി ഒരു ബന്ധത്തിന് താല്‍പ്പര്യമില്ല. കാരണം എന്റെ തലയിലൂടെ എന്താണ് പോകുന്നത് എന്ന് എനിക്കറിയില്ല. അത് നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാവുമോ ഇല്ലയോ എന്ന് അറിയില്ല. - എന്നാണ് ആദ്യം ഞാന്‍ നുപുറിനോട് പറഞ്ഞത്. എന്നാല്‍ കൂടുതല്‍ ചിന്തിച്ചപ്പോള്‍ നുപുറിന് എന്നെ സഹായിക്കാനാവുമെന്ന് തോന്നി.- ഇറ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



