
'അതെ എന്റെ വിവാഹമാണ്, ചെറിയ ചടങ്ങാണ്, എല്ലാവരുടെയും പ്രാർഥന ഉണ്ടാകണം'; കല്യാണം പറഞ്ഞ് ആമിർ ഖാൻ
ലളിതമായ രീതിയിൽ വീട്ടിൽ വെച്ചാണ് ഞങ്ങൾ ഇത് ആഘോഷിക്കുന്നത്.

ബോളിവുഡ് താരം ആമിർ ഖാനും കാമുകി ഗൗരി സ്പ്രാറ്റും തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ജൂലൈ 5 നാണ് ഇരുവരും തമ്മിലുള്ള വിവാഹം. രാജ്കുമാർ ഹിരാനിയുടെ 'പ്രീതം ആൻഡ് പെഡ്രോ' എന്ന ചിത്രത്തിന്റെ പ്രദർശനത്തിനെത്തിയപ്പോൾ തന്റെ വിവാഹത്തെക്കുറിച്ച് ആമിർ ഖാൻ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
കുടുംബാംഗങ്ങളും ഏതാനും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. "അതെ, ജൂലൈ 5 ന് എന്റെ വിവാഹം നടക്കാൻ പോവുകയാണ്. വളരെ ലളിതമായി, വീട്ടിൽ വെച്ചാണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്. ജൂലൈ 5 ഞങ്ങൾക്ക് വളരെ സ്പെഷ്യലായ ഒരു ദിവസമാണ്.
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ഒരു ചെറിയ ചടങ്ങായിരിക്കും ഇത്. ലളിതമായ രീതിയിൽ വീട്ടിൽ വെച്ചാണ് ഞങ്ങൾ ഇത് ആഘോഷിക്കുന്നത്. എല്ലാവരുടെയും സ്നേഹവും അനുഗ്രഹം ഉണ്ടാകണം. ഞങ്ങൾ സന്തോഷത്തോടെയും ഒത്തൊരുമയോടെയും മനോഹരമായ ഒരു ജീവിതയാത്ര മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങൾ പ്രാർഥിക്കുകയും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു". - ആമിർ ഖാൻ പറഞ്ഞു.
150 പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ വിദേശത്ത് നിന്നെത്തുന്ന ഇരുവരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇരുവർക്കും മുൻവിവാഹങ്ങളിൽ മക്കളുണ്ട്. അവരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
ബംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. ആമിർ ഖാൻ ബാല്യകാല സുഹൃത്തായ റീന ദത്തയെയാണ് ആദ്യം വിവാഹം ചെയ്തത്. 1986 ൽ വിവാഹിതരായ ഇവർ 2002-ൽ വേർപിരിഞ്ഞു. യുവനടൻ ജുനൈദ്, ഐറ എന്നിവർ മക്കളാണ്. 2005 ൽ ആമിർ സംവിധായിക കിരൺ റാവുവിനെ വിവാഹം ചെയ്തു.
2001 ൽ പുറത്തിറങ്ങിയ ആമിർ ചിത്രം ലഗാന്റെ സഹസംവിധായികയായിരുന്നു കിരൺ റാവു. സിനിമയുടെ സെറ്റിൽ വെച്ചാണ് ഇവർ കണ്ടുമുട്ടിയത്. 2021-ൽ വേർപിരിഞ്ഞ ഇവർക്ക് വാടക ഗർഭധാരണത്തിലൂടെ പിറന്ന ആസാദ് എന്ന മകനുണ്ട്.
ആമിറും ഗൗരിയും ആദ്യമായി കണ്ടുമുട്ടിയത് ഏകദേശം 25 വർഷങ്ങൾക്ക് മുൻപാണ്. വർഷങ്ങളോളം ഇരുവരും തമ്മിൽ ബന്ധമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് സൗഹൃദം പ്രണയമായി വളരുകയായിരുന്നു. തന്റെ 60-ാം പിറന്നാൾ ആഘോഷ വേളയിലാണ് ആമിർ ഗൗരിയെ തന്റെ കാമുകിയായി പരിചയപ്പെടുത്തിയത്.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Aamir Khan opens up about his wedding with girlfriend Gauri Sprat.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'പ്രസവിച്ച ഒരു സ്ത്രീയെ എന്തിനാണ് നിങ്ങൾ പരിഹസിക്കുന്നത് ?'; ബോഡി ഷെയ്മിങ് നടത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സൽമാൻ ഖാൻ
"കഴിവുകൾ ആദരിക്കപ്പെടുന്നതാണ് ഒരു നല്ല സമൂഹത്തിന്റെ ലക്ഷണം:" ഇർഫാൻ ഖാൻ



