'മകളെക്കുറിച്ച് നാടുമുഴുവൻ പാടി നടക്കുന്ന അച്ഛനെ ഞാൻ ഭൂമിയിൽ ഇരുന്നു കാണുന്നു': സന്തോഷം പങ്കുവച്ച് അഭയ ഹിരൺമയി

 ഗായിക അഭയ ഹിരൺമയിയും ശ്രീകുമാർ വാക്കിയിലും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്

വാലിബൻ ​ഗാനത്തിൽ നിന്ന്, അഭയ ഹിരൺമയി/ ഇൻസ്റ്റ​ഗ്രാം
Last Updated :22 January 2024, 7:50 pm IST

ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ ആദ്യത്തെ ​ഗാനം ഇന്നലെ പുറത്തുവന്നിരുന്നു. ​ഗായിക അഭയ ഹിരൺമയിയും ശ്രീകുമാർ വാക്കിയിലും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഇപ്പോൾ മലൈക്കോട്ടൈ വാലിബനിലെ ​ഗാനം ആലപിക്കാനായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അഭയ ഹിരൺമയി. 

സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ​ഗായിക സന്തോഷം പങ്കുവച്ചത്. ‘അവിശ്വസനീയം എന്നേ പറയാനാവൂ. വലിയ മൂല്യമുള്ള നിമിഷമാണിത്. പ്രശാന്ത് പിള്ളയുടെ വലിയ ആരാധികയാണു ഞാന്‍. ഈയവസരത്തിൽ അദ്ദേഹത്തോട് അങ്ങേയറ്റം നന്ദി പറയുന്നു. മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ ലിജോ ജോസ് പെല്ലിശ്ശേരി ഈ ഗാനം സിസ്റ്റത്തിൽ കാണിച്ചുതന്ന ആ നിമിഷം ഞാൻ എക്കാലവും സ്നേഹപൂർവം സ്മരിക്കും. മോഹൻലാൽ സാറിനും ഒരുപാട് നന്ദി. ഗുരു കാരണവന്മാർക്കും ഈ നിമിഷം ഏറ്റവും അഭിമാനത്തോടെ മകളെ കുറിച്ച് നാടുമുഴുവൻ പാടി നടക്കുന്ന അച്ഛനെ ഞാൻ ഭൂമിയിൽ ഇരുന്നു കാണുന്നുണ്ട്. ശരിക്കും ഒരുപാടൊരുപാട് മിസ് ചെയ്യുന്നു അച്ഛാ...അമ്മക്ക്,കിളിക്കു,അപ്പൂന് ,ശങ്കരന് സമർപ്പിക്കുന്നു’-എന്നാണ് അഭയ കുറിച്ചത്.  

നിരവധി പേരാണ് ​ഗായികയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. അഭയയുടെ ശബ്ദത്തിലെ പ്രണയത്തെ പ്രശംസിച്ചുകൊണ്ടാണ് റിമ കല്ലിങ്കൽ കമന്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് മലൈക്കോട്ടൈ വാലിബനിലെ ആദ്യ ​ഗാനം പുറത്തുവന്നത്. ‘പുന്നാര കാട്ടിലെ പൂവനത്തിൽ’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now