
7 കോടിയുടെ നഷ്ടം മുരളി തെളിയിക്കട്ടെ, സുമതി വളവിന് 10 കോടി ബജറ്റ് വരുമെന്ന് പറഞ്ഞിരുന്നു: അഭിലാഷ് പിള്ള
രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിന്നും കേള്‍ക്കുന്ന തെറിയ്ക്ക് കണക്കില്ലെന്നും അഭിലാഷ് പിള്ള

നിര്‍മാതാവ് മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അഭിലാഷ് പിള്ളയും വിഷ്ണു ശശി ശങ്കറും വിജേഷ് പാണത്തൂരും. സുമതി വളവ് എന്ന ചിത്രം കാരണം തനിക്ക് കോടികളുടെ കടബാധ്യതയുണ്ടായെന്നും ആത്മഹത്യയുടെ വക്കിലാണെന്നും മുരളി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വിവാദമായതോടെ പത്രസമ്മേളനത്തിലൂടെ മറുപടി നല്‍കുകയായിരുന്നു മൂവരും.
വിഷയം കുടുംബത്തെയടക്കം ബാധിച്ചുവെന്നാണ് അഭിലാഷ് പിള്ള പറയുന്നത്. വിഡിയോ വന്നതിന് പിന്നാലെ മുരളി കുന്നുംപുറത്തിനെ വിളിച്ചിരുന്നു. അബദ്ധം പറ്റിയെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അഭിലാഷ് പിള്ള പറയുന്നു. അതേസമയം തന്നോട് അടുത്ത സിനിമ ചെയ്താലോ എന്ന് ആവശ്യപ്പെട്ട് മുരളി തന്നെയാണെന്നാണും അഭിലാഷ് പിള്ള പറയുന്നു.
സിനിമയുടെ ബജറ്റ് സംവിധായകനോ തിരക്കഥാകൃത്തോ വിചാരിച്ചാല്‍ കൂട്ടാന്‍ കഴിയില്ലെന്നാണ് അഭിലാഷ് പറയുന്നത്. സിനിമ ചെയ്യാനായി തങ്ങളാണ് മുരളിയെ സമീപിക്കുന്നത്. വേറൊരു കഥയായിരുന്നു പറഞ്ഞത്. തനിക്കും സംവിധായകനും അഞ്ച് ലക്ഷം വീതം അഡ്വാന്‍സും തന്നുവെന്നും അഭിലാഷ് പറയുന്നു. മുരളിയുടെ കയ്യില്‍ പണമില്ലായിരുന്നുവെന്നും തങ്ങളാണ് നിക്ഷേപകരെ പരിചയപ്പെടുത്തിയതെന്നും അഭിലാഷ് പിള്ള പറയുന്നു.
മുരളിയോട് ആറ് കോടി ബജറ്റ് വരുന്ന ജിംഗിള്‍ ബെല്‍സ് എന്ന സിനിമയുടെ കഥയായിരുന്നു പറഞ്ഞത്. സുമതി വളവിന്റെ ബജറ്റ് 10 കോടി വരുമെന്നും മുരളിയോട് പറഞ്ഞിരുന്നു. സിനിമ തുടങ്ങും മുമ്പ് അക്കൗണ്ടില്‍ 25 ലക്ഷം മാത്രമേ ഉള്ളൂവെന്ന് പറഞ്ഞു. മുരളിയുമായി സിനിമ ചെയ്യരുതെന്ന് തന്നോട് പലരും പറഞ്ഞിരുന്നതായും അഭിലാഷ് പിള്ള പറയുന്നു.
സുമതി വളവിന്റെ ബജറ്റിന്റെ പകുതി ആറ് കോടി നല്കാന് ഒരു കമ്പനി തയ്യാറായി. അവര്‍ ഷൂട്ടിന് മുമ്പ് ഒരു കോടി രൂപയും നല്കി. ചെന്നൈയില്‍ ഉ്ളള നിര്‍മാണ കമ്പനിയും സുമതി വളവിന്റെ ഭാഗമാണ്. അവര്‍ക്ക് മുരളി തന്നെ നല്കിയ എസ്റ്റിമേഷന്‍ 14 കോടിയാണെന്നും അഭിലാഷ് പറയുന്നു. അതേസമയം രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിന്നും കേള്‍ക്കുന്ന തെറിയ്ക്ക് കണക്കില്ലെന്നും അഭിലാഷ് പിള്ള പറയുന്നു.
അഭിനയിച്ച പലര്‍ക്കും പ്രതിഫലം നല്‍കിയിട്ടില്ല. മ്യൂസിക് ഡയറക്ടര്‍, ക്യാമറമാന് എന്നിവര്‍ പരാതി നല്‍കിയിരുന്നു. സിനിമ ഇറങ്ങില്ലെന്ന് കണ്ട് താനാണ് ഗോകുലം ഗ്രൂപ്പിനെ കണ്ടത്. പിന്നീട് എല്ലാം സെറ്റില്‍ ചെയ്തത് ഗോകുലം ആണ്. എനിക്ക് തന്നത് 15 ലക്ഷം രൂപ മാത്രം. താന്‍ മുരളിയ്ക്ക് മൂന്ന് ലക്ഷം നല്‍കിയിരുന്നു. എന്നാല്‍ അത് തിരികെ നല്‍കിയിട്ടില്ലെന്നും അഭിലാഷ് പറയുന്നു.
ഇതുപോലെ ഒരുപാട് വിഡിയോ അദ്ദേഹം ചെയ്തിട്ടുണ്ടെന്നും ആത്മഹത്യ ഭീഷണി ആദ്യം അല്ലെന്നും അഭിലാഷ് പറയുന്നു. വെള്ളം സിനിമയുടെ തമിഴ് റീമേക്ക് ചെയ്യാന്‍ കഴിഞ്ഞ ദിവസമാണ് മുരളി തമിഴ് നടന് അഡ്വാന്‍സ് നല്‍കിയത്. നഷ്ടം വന്നുവെന്ന് മുരളി തെളിയിക്കണം. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനായ മുരളിയോട് സംസാരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംവിധാനം അറിയില്ലെങ്കില്‍ പിന്നെ എന്തിനാണ് തന്നെ സുമതി വളവ് 2 ചെയ്യാന്‍ ക്ഷണിച്ചതെന്ന് വിഷ്ണു ശശി ശങ്കറും ചോദിച്ചു.
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്

Summary
Abhilash Pillai gives reply to Murali Kunnumpurath. Says the producer must prove his claim of losing money.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


എന്‍എന്‍ പിള്ളയോടും കുടുംബത്തോടും എല്ലാവര്ക്കും പുച്ഛമായിരുന്നു, ബന്ധുക്കള്‍ പലരും വീട്ടിലേക്ക് വരില്ലായിരുന്നു: വിജയരാഘവന്


