
'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് 2' ഉപേക്ഷിച്ചിട്ടില്ല; അപ്ഡേറ്റുമായി സംവിധായകൻ
പിന്നീട് ഇത് സംബന്ധിച്ചുള്ള അപ്ഡേറ്റുകൾ ഒന്നും വന്നിരുന്നില്ല.

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് വൻ സ്വീകാര്യത നേടിയ ചിത്രമായിരുന്നു 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്'. വക്കീൽ ആയില്ലായിരുന്നെങ്കിൽ പക്കാ ക്രിമിനലായി മാറുമായിരുന്ന ഒരു കുരുട്ട ബുദ്ധിക്കാരൻ വക്കീലിന്റെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രത്തിലെ വിനീത് ശ്രീനിവാസന്റെ അഡ്വ മുകുന്ദന്‍ ഉണ്ണിയെന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രത്തിൽ നായകനായെത്തിയ വിനീത് ശ്രീനിവാസൻ തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. 2024 ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്നായിരുന്നു വിനീത് അറിയിച്ചിരുന്നത്.
എന്നാൽ പിന്നീട് ഇത് സംബന്ധിച്ചുള്ള അപ്ഡേറ്റുകൾ ഒന്നും വന്നിരുന്നില്ല. ഇപ്പോഴിതാ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ അഭിനവ് സുന്ദർ നായക്. ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര സെഷനിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അഭിനവ്. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് 2 സംഭവിക്കുമോ' എന്നായിരുന്നു സംവിധായകനോടുള്ള ചോദ്യം.
ഇതിന് 'യെസ്' എന്നായിരുന്നു അഭിനവിന്റെ മറുപടി. 'അഭിനവിന്റെ പുതിയ ചിത്രമായ മോളിവുഡ് ടൈംസ്, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ തുടർച്ചയാണെന്നൊരു സംസാരമുണ്ട്'. എന്ന ചോദ്യത്തിനും അഭിനവ് മറുപടി നൽകി. മോളിവുഡ് ടൈംസ് ഒരു സ്റ്റാൻഡ് എലോൺ ചിത്രമാണെന്നും മുൻപുള്ള സിനിമയുമായി യാതൊരു കണക്ഷനുമില്ലെന്നും അഭിനവ് വ്യക്തമാക്കി.
മോളിവുഡ് ടൈംസ് ഒരു ഡാർക്ക് കോമഡി ചിത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. 2022 ലാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് പ്രേക്ഷകരിലേക്ക് എത്തിയത്. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

അഭിനവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി - സ്ക്രീൻഷോട്ട്
അതേസമയം മോളിവുഡ് ടൈംസിൽ നസ്‌ലിൻ ആണ് പ്രധാന വേഷത്തിലെത്തുന്നത്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളായെത്തുന്നു. ജൂൺ 5 ന് ചിത്രം തിയറ്ററുകളിലെത്തും.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Cinema News: Director Abhinav Sunder Nayak share an update of Mukundan Unni Associates 2.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



