
'പേടിയെ മറികടക്കാൻ ശ്രമിച്ചു', സർജറിക്ക് തൊട്ടു മുൻപ് അബ്ബാസിന്റെ കുറിപ്പ്; ആശുപത്രിയിൽ നിന്നുള്ള ചിത്രം പുറത്തുവിട്ടു
ബൈക്കിൽ നിന്ന് വീണ് രണ്ടു കാലിനുമാണ് അബ്ബാസിന് പരുക്കേറ്റിരുന്നു
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിലെ പ്രണയതാരമായിരുന്നു അബ്ബാസ്. മലയാളത്തിൽ ഉൾപ്പടെ നിരവധി സിനിമകളിൽ താരം അഭിനയിച്ചു. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരെ അറിയിക്കാറുണ്ട്. ആശുപത്രിയിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ച് താരം കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ പോകുന്നതിനെക്കുറിച്ചാണ് താരം ആരാധകരെ അറിയിച്ചത്. 'ആശുപത്രിയിൽ ആയിരിക്കുമ്പോൾ എന്റെ ഉത്കണ്ഠകൾ ഏറ്റവും മോശമായ നിലയിലേക്ക് എത്തും. പക്ഷെ അവിടെയിരുന്നപ്പോൾ ചില ഭയങ്ങളെ മറികടക്കാൻ ഞാൻ ശ്രമിച്ചു. എന്റെ മനസിനെ ശക്തിപ്പെടുത്താൻ ഞാൻ സ്വയം പ്രയത്നിച്ചു കൊണ്ടിരുന്നു. ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഉടൻ വീട്ടിലെത്തണം. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി”- അബ്ബാസ് കുറിച്ചു. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്.
കാലിനാണ് ശസ്ത്രക്രിയ നടത്തുന്നത്. ബൈക്കിൽ നിന്ന് വീണ് രണ്ടു കാലിനുമാണ് അബ്ബാസിന് പരുക്കേറ്റിരുന്നു. ഓഗസ്റ്റ് 23നാണ് തന്റെ കണങ്കാലിന് ചെറിയ പരിക്ക് പറ്റിയെന്ന് അബ്ബാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. കാൽമുട്ടിനേറ്റ പരിക്കിന് ഫിസിയോതെറാപ്പി നടത്തുകയാണെന്നും വലതുകാലിന് ശസ്ത്രക്രിയ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

Related News


ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
