അജിത്തിന്റെ 62ാം ചിത്രം, സംവിധാനം വിഘ്നേഷ് ശിവൻ; പ്രഖ്യാപിച്ചു

ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമ അടുത്ത വര്‍ഷം പകുതിയോടെയാവും റിലീസ് ചെയ്യുക

അജിത്ത് കുമാറിനൊപ്പം വിഘ്നേഷ് ശിവൻ/ ട്വിറ്റർ
Last Updated :20 January 2024, 8:59 am IST
Edited by :migrator

തമിഴ് സൂപ്പർതാരം അജിത്ത് കുമാറിന്റെ 62ാം ചിത്രം പ്രഖ്യാപിച്ചു. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്‍കരന്‍ ആണ് നിര്‍മ്മാണം. നിർമാതാക്കൾ തന്നെയാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിൽ നയന്‍താരയാവും നായികയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിൽ സംഗീതം ഒരുക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമ അടുത്ത വര്‍ഷം പകുതിയോടെയാവും റിലീസ് ചെയ്യുക. മറ്റു താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുവിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും ലൈക വ്യക്തമാക്കി. അജിത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിന്‍റെ സന്തോഷം വാക്കുകളില്‍ ഒതുക്കാനാവില്ല എന്നായിരുന്നു വിഘ്നേഷ് ശിവന്‍റെ ട്വീറ്റ്. 

വലിമൈ ആണ് അജിത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മികച്ച വിജയമാണ് ചിത്രം നേടിയത്. വലിമൈയുടെ സംവിധായകനായ എച്ച് വിനോദിനൊപ്പമാണ് അജിത്തിന്റെ അടുത്ത പ്രൊജക്റ്റ്. എകെ 61ന്‍റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. നെഗറ്റീവ് ഷെയ്‍ഡ് ഉള്ള കഥാപാത്രത്തെയാവും ചിത്രത്തില്‍ അജിത്ത് അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ശേഷമായിരിക്കും വിഘ്നേഷ് ശിവനുമായുള്ള ചിത്രത്തിൽ കൈകോർക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now