'ഇളയനിലാ പൊഴിഗിറതേ...' പാടി സുരേഷ് ​ഗോപി; വിവാഹവേദിയിൽ കയ്യടി നേടി താരം, വിഡിയോ 

വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍ ആണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:56 am IST

വിവാഹ വേദിയിൽ പാട്ട് പാടുന്ന നടനും എംപിയുമായ സുരേഷ് ​ഗോപിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍ ആണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

വിവാഹവിരുന്നില്‍ പങ്കെടുക്കുന്നതിനിടെ ശബരീഷ് താരത്തെ വേദിയിലേയ്ക്കു ക്ഷണിക്കുകയായിരുന്നു. ഉടൻ തന്നെ വേദിയിലെത്തിയ സുരേഷ് ഗോപി മൈക്ക് കയ്യിലെടുത്ത് ഗംഭീരമായി പാടി. 'ഈ സ്‌നേഹം എന്നും എന്നെ അത്ഭുതപെടുത്തിയിട്ടേ ഉള്ളു , ഞാന്‍ ചോദിച്ചു അദ്ദേഹം എനിക്ക് തന്നു' എന്ന കുറിപ്പോ‍‍ടെയാണ് ശബരീഷ് വിഡിയോ പങ്കുവച്ചത്.

"ഇളയനിലാ പൊഴിഗിറതേ..."എന്ന ​ഗാനമാണ് സുരേഷ് ​ഗോപി ആലപിച്ചത്. നിറ കയ്യടിയോടെയാണ് സുരേഷ് ​ഗോപിയുടെ പാട്ട് ഏവരും കേട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now