വ്യോമസേനയുടെ യൂണിഫോമിൽ മോശം പരാമർശം; ക്ഷമ പറഞ്ഞ് അനിൽ കപൂർ, വിഡിയോ

എകെ വേർസസ് എകെ എന്ന സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയതിന് പിന്നാലെ വിമർശനമുന്നയിച്ച് ഇന്ത്യൻ വ്യോമസേന രം​ഗത്തെത്തിയിരുന്നു

Edited by :migrator
Last Updated :20 ജനുവരി 2024, 8:34 am IST

അനുരാ​ഗ് കശ്യപ്, അനിൽ കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എകെ വേർസസ് എകെ (അനിൽ കപൂർ വേർസസ് അനുരാഗ് കശ്യപ്) എന്ന സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയതിന് പിന്നാലെ വിമർശനമുന്നയിച്ച് ഇന്ത്യൻ വ്യോമസേന രം​ഗത്തെത്തിയിരുന്നു. ചിത്രത്തിലെ ചില രം​ഗങ്ങളിൽ  അനിൽ കപൂർ വ്യോമസേനയുടെ യൂണിഫോമിലെത്തി അനുചിതമായ ഭാഷ ഉപയോ​ഗിച്ചതിനെതിരെ ആയിരുന്നു വിമർശനം. ഇപ്പോഴിതാ തന്റെ പ്രവർത്തിയിൽ ക്ഷമ പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ അനിൽ കപൂർ. 

മനഃപൂർവ്വം വ്യോമസേനയെ അപമാനിച്ചിട്ടില്ലെന്നും ആ രം​ഗങ്ങളിലെ തന്റെ സംസാരം ആരുടെയെങ്കിലും വികാരങ്ങൾക്ക് മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നെന്നും ട്വിറ്ററിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിൽ നടൻ പറഞ്ഞു. 

വിക്രമാദിത്യ മോട്‌വ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 24 ന് റിലീസ് ചെയ്യും. ചിത്രത്തിലെ വിവാദരം​ഗങ്ങൾ നീക്കം ചെയ്യണമെന്നാണ് വ്യോമസേനയുടെ ആവശ്യം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now