'9 വർഷം മുൻപ് തൊഴിൽരഹിതനായ ഞാനും ജോലിയുള്ള അവളും'; പ്രണയദിനത്തിൽ ഓർമ്മകൾ പങ്കുവെച്ച് പെപ്പെ

പ്രണയദിനത്തിൽ നടൻ ആന്റണി വർ​ഗീസ് എഴുതിയ രസകരമായ കുറിപ്പ്.

നടൻ ആന്റണി വർ​ഗീസ് / ചിത്രം ഇൻസ്റ്റാ​ഗ്രം
Last Updated :20 January 2024, 9:17 am IST

പ്രണയിനിക്ക് വാലന്റൈൻസ് ഡേ ആശംസിച്ച് നടൻ ആന്റണി വർ​ഗീസ് പങ്കുവെച്ച് കുറിപ്പ് ശ്രദ്ധേയമാകുന്നു. ഒൻപത് വർഷം മുൻപ് പ്രണയിച്ചു നടന്ന കാലത്തെടുത്ത ഭാര്യ അനീഷയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ ഓർമ്മക്കുറിപ്പ്. ‘‘ഹാപ്പി വലന്റൈൻസ് ഡേ, മൈ ഡിയർ ഖുറേഷി...ഒരു 9 വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ... ബില്ല് വന്നപ്പോൾ മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ്.’’– തന്റെ പ്രണയത്തെ കുറിച്ച് രസകരമായി എഴുതിയ കുറിപ്പ് ആരാധകരും ഏറ്റെടുത്തു. 

2021ലാണ് ആന്റണിയും അനീഷയും വിവാഹിതരാകുന്നത്. വിദേശത്ത് നഴ്സാണ് അനീഷ. സ്‌കൂൾ കാലം മുതൽ ഇരുവരും സുഹൃത്തുക്കളാണ്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വെള്ളിത്തിരയിൽ തുടക്കം കുറിക്കുന്നത്. ചിത്രത്തിൽ ആന്റണി ചെയ്‌ത കഥാപാത്രം പെപ്പെ എന്ന പേരിലാണ് ആരാധകർക്കിടയിൽ ഇന്നും താരം അറിയപ്പെടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now