
News Now
പല്ലുകൾ തിളങ്ങാൻ ഓവർ ആയി ബ്രഷ് ചെയ്യരുത്, ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ

Delhi Protest: യൂത്ത് കോണ്ഗ്രസ്, എൻഎസ്യുഐ പ്രവർത്തകർ കസ്റ്റഡിയിൽ
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ട്; യുഎഇ ഒന്നാമത്, പട്ടിക ഇതാ...

തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം; ശ്രീകോവിലിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു

മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള മഹാകലേശ്വര് ക്ഷേത്രത്തില് ദര്ശനം നടത്തി ഇന്ത്യന് ക്രിക്കറ്റ് താരം വിരാട് കോഹ് ലിയും ഭാര്യയും നടിയുമായ അനുഷ്ക ശര്മയും. ഓസ്ട്രേലിയയ്ക്ക് എതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റിനു മുന്നോടിയായാണ് ക്ഷേത്ര ദര്ശനം. ക്ഷേത്രത്തില് എത്തിയ ഇരുവരുടേയും ദൃശ്യങ്ങള് സോഷ്യല് മീഡിയയില് വൈറലാവുകയാണ്.
#WATCH | Madhya Pradesh: Actor Anushka Sharma & Cricketer Virat Kohli visit Mahakaleshwar temple in Ujjain. pic.twitter.com/NKl8etcVGR
â ANI MP/CG/Rajasthan (@ANI_MP_CG_RJ) March 4, 2023
ക്ഷേത്രത്തിനുള്ളില് നിലത്ത് ഇരിക്കുന്ന താരദമ്പതികളെയാണ് വിഡിയോയില് കാണുന്നത്. മറ്റ് ഭക്തര്ക്കൊപ്പമാണ് ഇരുവരും ഇരിക്കുന്നത്. ശിവ ലിംഗത്തില് അര്ച്ചന നടത്തുന്നതിന്റേയും വിഡിയോ പുറത്തുവന്നു. ശനിയാഴ്ച പുലര്ച്ചെയാണ് ഇവര് ക്ഷേത്രത്തില് ദര്ശനം നടത്തിയത്.
#WATCH | Actor Anushka Sharma & Cricketer Virat Kohli offered prayers to Lord Shiva at Mahakaleshwar temple in Ujjain, Madhya Pradesh today morning pic.twitter.com/FBq3KsrNU2
â ANI MP/CG/Rajasthan (@ANI_MP_CG_RJ) March 4, 2023
പ്രാര്ത്ഥിക്കാനും ദര്ശനത്തിനുമായാണ് മഹാകലേശ്വര് ക്ഷേത്രത്തില് എത്തിയതെന്ന് അനുഷ്ക ശര്മ എഎന്ഐയോട് പറഞ്ഞു. ദോത്തിയായിരുന്നു കോഹ്ലിയുടെ വേഷം. പീച്ച് നിറത്തിലുള്ള സാരിയാണ് അനുഷ്ക ധരിച്ചിരുന്നത്. ഈ വര്ഷം ആദ്യം ദമ്പതികള് മകള്ക്കൊപ്പം ഋഷികേശ് സന്ദര്ശിച്ചിരുന്നു. അതിനിടെ മൂന്നാമത്തെ ടെസ്റ്റില് ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ ദയനീയമായി പരാജയപ്പെട്ടിരുന്നു. മാര്ച്ച് 9നാണ് അവസാനം ടെസ്റ്റ് മത്സരം നടക്കുക.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


