
ഇനി അധികം കാത്തിരിക്കണ്ട; 'സർപ്പാട്ട പരമ്പരൈ 2' അപ്ഡേറ്റുമായി ആര്യ
ഈ ഗെറ്റപ്പ് പാ രഞ്ജിത്തിന്റെ വെട്ടുവം എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ലുക്ക് ആണ്.

തമിഴകത്ത് മാത്രമല്ല കേരളത്തിലും ഒട്ടേറെ ആരാധകരുണ്ട് ആര്യ നായകനായെത്തിയ സർപ്പാട്ട പരമ്പരൈയ്ക്ക്. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതു മുതൽ എന്തെങ്കിലുമൊരു അപ്ഡേറ്റിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ 'സർപ്പാട്ട പരമ്പരൈ 2'വിന്റെ പുത്തൻ അപ്ഡേറ്റുമായി നടൻ ആര്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
അടുത്ത വർഷം സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നും ഇപ്പോൾ താൻ പാ രഞ്ജിത്തിന്റെ തന്നെ വെട്ടുവം എന്ന സിനിമയിൽ അഭിനയിക്കുകയാണെന്നും നടൻ പറഞ്ഞു. 'ഈ ഗെറ്റപ്പ് പാ രഞ്ജിത്തിന്റെ വെട്ടുവം എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ലുക്ക് ആണ്. അതിന് ശേഷം 'സർപ്പാട്ട പരമ്പരൈ 2' ഷൂട്ടിങ് ആരംഭിക്കും. ഈ വർഷം എന്റെ ഒരു സ്പൈ ത്രില്ലർ സിനിമ വരുന്നുണ്ട് 'മിസ്റ്റർ എക്സ്'.
നവംബർ അവസാനം റിലീസ് ആകുമായിരിക്കും', ആര്യ പറഞ്ഞു. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സർപ്പാട്ട പരമ്പരൈ. ഒടിടി റിലീസായി ആമസോൺ പ്രൈം വിഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. ജോൺ കൊക്കൻ, ഷബീർ കല്ലറക്കൽ, ദുഷാര വിജയൻ, പശുപതി, അനുപമ കുമാർ, സഞ്ചന നടരാജൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ഷബീർ കല്ലറക്കൽ അവതരിപ്പിച്ച ഡാൻസിങ് റോസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സന്തോഷ് നാരായണൻ ആയിരുന്നു സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ രഞ്ജിത്തും കെ9 സ്റ്റുഡിയോസിന്റെ ബാനറിൽ ഷൺമുഖം ദക്ഷണരാജും ചേർന്നാണ് ചിത്രം നിർമിച്ചത്.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
Cinema News: Actor Arya opens up Sarpatta Parambarai 2.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




