
ഗെയ്‌ലിന്റെ '175'ന് മുകളിൽ ഇനി പ്രിട്ടോറിയസിന്റെ '188*'! ടി20യിൽ പുതിയ റെക്കോർഡ്
ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോർഡ് തിരുത്തി

കേപ് ടൗൺ: ടി20 ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി ദക്ഷിണാഫ്രിക്കൻ ബാറ്റർ ലുവാൻ ഡ്രി പ്രിട്ടോറിയസ്. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ കുറിച്ചാണ് പ്രിട്ടോറിയസ് റെക്കോഡ് ബുക്കിൽ ഇടംപിടിച്ചത്. സിഎസ്എ ടി20 ചാലഞ്ച് ടൂർണമെന്റിൽ 188 റൺസ് അടിച്ചെടുത്ത ദക്ഷിണാഫ്രിക്കൻ താരം വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ 175 റൺസ് റെക്കോഡ് പഴങ്കഥയാക്കി.
സിഎസ്എ ടി20 ചാലഞ്ച് ടൂർണമെന്റിൽ കഴിഞ്ഞ ദിവസം നടന്ന ടൈറ്റൻസും നൈറ്റ്‌സും തമ്മിലുള്ള മത്സരത്തിലാണ് റെക്കോർഡ് പിറന്നത്. ടൈറ്റൻസിന് വേണ്ടി ഓപ്പണറായി ഇറങ്ങിയ പ്രിട്ടോറിയസ് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. ആദ്യ രണ്ട് ഓവറിൽ 15 റൺസ് മാത്രമാണ് ടൈറ്റൻസെടുത്തത്. എന്നാൽ മൂന്നാം ഓവർ മുതൽ പ്രിട്ടോറിയസ് കത്തിക്കയറി. പിന്നീട് വെടിക്കെട്ട് പൂരമായിരുന്നു. പവർപ്ലേയിൽ ടീം 88 റൺസിലെത്തി. അതിൽ 76 റൺസും പ്രിട്ടോറിയസിന്റെ ബാറ്റിൽ നിന്നായിരുന്നു. ആറാം ഓവറിൽ 24 റൺസാണ് താരം അടിച്ചെടുത്തത്.
ഏഴാം ഓവറിൽ ടീമിനെ നൂറുകടത്തിയ താരം ഒൻപതാം ഓവറിൽ ശതകവും തികച്ചു. 24 പന്തിൽ 50ൽ എത്തിയ പ്രിട്ടോറിയസിന് അടുത്ത 50ലേക്ക് വേണ്ടി വന്നത് വെറും 16 റൺസ്. 40 പന്തിലാണ് സെഞ്ച്വറി വന്നത്.
സെഞ്ച്വറിക്ക് പിന്നാലെ മൈതാനത്ത് നൈറ്റ്‌സ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ദക്ഷിണാഫ്രിക്കൻ ബാറ്റർ കുതിച്ചു. 16ാം ഓവറിൽ ടീം 200 കടന്നു. പ്രിട്ടോറിയസ് 150 റൺസിലധികമാണ് ഈ ഘട്ടത്തിൽ അടിച്ചെടുത്തത്. ഒടുക്കം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 267 റൺസിന് ടൈറ്റൻസ് ഇന്നിങ്‌സ് അവസാനിച്ചു. പ്രിട്ടോറിയസ് 79 പന്തിൽ നിന്ന് 15 ഫോറും 13 സിക്‌സുമടക്കം 188 റൺസെടുത്ത് പുറത്താകാതെ നിന്ന് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോർഡും സ്വന്തം പേരിലാക്കി.
2013 ൽ ഐപിഎല്ലിലാണ് ക്രിസ് ഗെയ്ൽ റെക്കോർഡ് സെഞ്ച്വറി പടുത്തുയർത്തി. പുനെ വാരിയേഴ്‌സിനെതിരേ ബംഗളൂരു റോയൽ ചലഞ്ചേഴ്‌സ് താരമായിരുന്ന ഗെയ്ൽ 66 പന്തിൽ പുറത്താകാതെ 175 റൺസെടുത്താണ് ചരിത്രമെഴുതിയത്. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഇപ്പോഴും ഈ 175 തന്നെ.
WHAT TO READ NEXT

ഇന്ത്യയുടെ 'ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!
WHAT TO READ NEXT

'ഇഷാൻ കിഷൻ ക്യാപ്റ്റനോ'! അഭിഷേക് ശർമ സൺറൈസേഴ്സുമായി ഉടക്കിൽ?
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
South Africa's Lhuan dre Pretorius has broken Chris Gayle's long-standing record for the highest men's T20 score as he blazed away to an unbeaten 188 off just 79 deliveries for the Titans against the Knights in the CSA T20 Challenge in Bloemfontein
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



