'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

എന്നാൽ ചിത്രം തിയറ്ററുകളിലെത്തിയപ്പോൾ ആര്യയെ തിരഞ്ഞ ആരാധകർക്ക് നിരാശയായിരുന്നു ഫലം.

Arya, Karuppu
Arya, Karuppuവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :16 ജൂൺ 2026, 3:15 pm IST

നീണ്ട പതിമൂന്ന് വർഷങ്ങൾക്ക് ശേഷം സൂര്യയുടെ കരിയറിലെ ബ്ലോക്ക്ബസ്റ്ററായിരുന്നു 'കറുപ്പ്'. ആർജെ ബാലാജി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിലും എത്തിയിരുന്നു. വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. കറുപ്പിൽ സൂര്യയ്ക്കൊപ്പം നടൻ ആര്യയും ഒരു വേഷത്തിലെത്തുമെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു.

എന്നാൽ ചിത്രം തിയറ്ററുകളിലെത്തിയപ്പോൾ ആര്യയെ തിരഞ്ഞ ആരാധകർക്ക് നിരാശയായിരുന്നു ഫലം. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് നടൻ ആര്യ തന്നെ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തന്റെ പുതിയ ചിത്രമായ അനന്തൻ കാടിന്റെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കറുപ്പി'ല്‍ താന്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നുവെന്നും അവസാന സമയം ആ ഭാഗം ചിത്രത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നും ആര്യ പറയുന്നു. ഈ ഭാഗം ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് സംവിധായകന്‍ ബാലാജി തന്നെ വിളിച്ചിരുന്നുവെന്നും ചിത്രത്തിന്റെ ഫൈനല്‍ ഔട്ട്പുട്ടുമായി ചേരാത്തത് കൊണ്ടാണ് ഒഴിവാക്കുന്നതെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

ആ ഭാഗം ഒഴിവാക്കുന്നതില്‍ ഒരു പ്രയാസവുമില്ലെന്ന് താന്‍ പറഞ്ഞതായും ആര്യ കൂട്ടിച്ചേര്‍ത്തു. "കറുപ്പിൽ ഞാനൊരു ചെറിയ വേഷം ചെയ്തു. അതൊരു പരീക്ഷണ ശ്രമമായിരുന്നു. പിന്നീട് ബാലാജി എന്നെ വിളിച്ച് പറഞ്ഞു, അത് സിനിമയുമായി പൊരുത്തപ്പെടുന്നില്ലെന്ന്. അതിനാൽ ആ രംഗങ്ങൾ നീക്കം ചെയ്യാൻ പോകുന്നുവെന്ന്.

മറ്റൊരു പ്രൊജക്ടിൽ ‍ഞങ്ങളൊരുമിച്ച് പ്രവർത്തിക്കും".- ആര്യ പറഞ്ഞു. അതേസമയം തമിഴിലും മലയാളത്തിലുമായി ഒരുക്കിയിരിക്കുന്ന അനന്തൻ കാടിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ടിയാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിയെന്‍ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

News Now

Summary

Actor Arya talks about Karuppu movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics