'അയാൾ അങ്ങെനെയാണ്, സ്വന്തം കല്യാണത്തിന് ഫാൻസിനെ ക്ഷണിക്കും, ആരാധകന്റെ കല്യാണത്തിന് പങ്കെടുക്കും'; വിവാഹവേദിയിൽ ആസിഫ് അലിയും സമയും 

ആലപ്പുഴ സ്വദേശി സാൻ കുര്യന്റെ വിവാഹത്തിനാണ് ആസിഫും ഭാര്യയും എത്തിയത്

asif_ali_fan_wedding
Last Updated :20 January 2024, 8:57 am IST


‌

ആരാധകന്റെ വിവാഹത്തിന് നേരിട്ടെത്തി നടൻ ആസിഫ് അലിയും ഭാര്യ സമയും. ആലപ്പുഴ സ്വദേശി സാൻ കുര്യന്റെ വിവാഹത്തിനാണ് ആസിഫും ഭാര്യയും ആശംസ നേരാൻ എത്തിയത്. 

"അയാൾ അങ്ങെനെയാണ് സ്വന്തം കല്യാണത്തിന് ഫാൻസിനെ ക്ഷണിക്കും..., ആരാധകന്റെ കല്യാണത്തിന് തിരക്കുകൾ എല്ലാം മാറ്റി വെച്ച് പങ്കെടുക്കും.., ഫാൻസുമായി ഇത്രയും അടുപ്പം ഉള്ള മറ്റൊരു യൂത്തൻ ഇല്ല എന്ന് തന്നെ പറയാം..", താരത്തിന്റെ മറ്റൊരു ആരാധകനായ ആഫ്സൽ മുഹമ്മദ് ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചു. "വിജയ പരാജയങ്ങൾ ഒരു നടന് ഉണ്ടായേക്കാം പക്ഷെ ചങ്ക് പറിച്ചെടുത്തു കാണിക്കുന്ന ആരാധകന് അത്രേം തന്നെ ആഴത്തിൽ ആ സ്നേഹവും തിരിച്ചുകൊടുന്നുണ്ടെങ്കിൽ മറ്റു സന്തോഷങ്ങളുടെ കൂടെ ഭാഗവും ആവുന്നുണ്ടെങ്കിൽ അദ്ദേഹം നല്ലൊരു നടന് ഉപരി നല്ലൊരു വ്യക്തി കൂടെ ആയിരിക്കണം", ആസിഫ് മുഹമ്മദ് കുറിച്ചു.

സാനുമായി പന്ത്രണ്ട് വർഷത്തെ പരിചയം തനിക്കുണ്ടെന്നും ഇവരുടെയൊക്കെ പിന്തുണയും സ്നേഹവും അധ്വാനവും കൊണ്ടാണ് താനിവിടെ വരെ എത്തിനിൽക്കുന്നതെന്നും വിവാഹവേദിയിൽ സംസാരിക്കുന്നതിനിടെ ആസിഫ് അലി പറഞ്ഞു. ചടങ്ങിൽ താരം അതിഥികൾക്കൊപ്പം സ്നേഹം പങ്കുവച്ചാണ് അവിടേനിന്ന് മടങ്ങിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now