കെഎൽ രാഹുലും അഥിയ ഷെട്ടിയും വിവാഹിതരാവുന്നു, ചടങ്ങുകൾ സുനില്‍ ഷെട്ടിയുടെ ഫാം ഹൗസിൽ

ജനുവരി 23ന് വിവാഹമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ

കെഎൽ രാഹുലും അഥിയ ഷെട്ടിയും/ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:15 am IST
Edited by :migrator

ബോളിവുഡിൽ വീണ്ടും ഒരു താരവിവാഹം കൂടി. ക്രിക്കറ്റ് താരം കെഎൽ രാഹുലും നടൻ സുനിൽ ഷെട്ടിയുടെ മകളും നടിയുമായ അഥിയ ഷെട്ടിയുമാണ് വിവാഹത്തിന് ഒരുങ്ങുന്നത്. ജനുവരി 23ന് വിവാഹമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. രാഹുലും അഥിയയും ഏറെ നാളായി പ്രണയത്തിലായിരുന്നു. 

സുനില്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസില്‍ വച്ചായിരിക്കും വിവാഹം എന്നാണ് വാർത്തകൾ. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണ് നടക്കുക.  ജനുവരി 21-ന് ചടങ്ങുകള്‍ ആരംഭിക്കും. 22 നായിരുന്നു സം​ഗീത് ചടങ്ങുകൾ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളേയും മാത്രം പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും വിവാഹം. 

Story image

കൂടാതെ സിനിമയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കള്‍ക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കുമെന്നും സുനില്‍ ഷെട്ടിയുടെ കുടുംബത്തോടടുത്തുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സെലിബ്രിറ്റി സ്റ്റാലിസ്റ്റായ അമി പട്ടേലായിരിക്കും അഥിയയെ അണിയിച്ചൊരുക്കുക. സ്റ്റൈലിസ്റ്റ് രാഹുൽ വിജയ് ആയിരിക്കും കെഎൽ രാഹുലിനെ ഒരുക്കുക. 

രാഹുലും അഥിയയും വർഷങ്ങളായി പ്രണയത്തിലാണ്. ഒരു വര്‍ഷം മുൻപാണ് ഇരുവരും ബന്ധം ഒഫീഷ്യലാക്കിയത്. അതിനു പിന്നാലെ പൊതുപരിപാടികളിലും മറ്റും ഇരുവരും ഒരുമിച്ച് പങ്കെടുക്കാൻ തുടങ്ങി. ഒന്നിച്ച് അവധി ആഘോഷിച്ചതിന്റേയും മറ്റും നിരവധി ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now