പരുക്ക് മാറീട്ടില്ല, ആശാന് നല്ല പുറം വേദനയുണ്ട്; ആരാധകരോട് ബാബുരാജ്

ബാബുരാജും വിശാലും/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:47 am IST

വിശാലിന്റെ സിനിമയിൽ പ്രധാന വില്ലൻ കഥാപാത്രമായി അഭിനയിക്കുകയാണ് നടൻ ബാബുരാജ്. കഴിഞ്ഞ ദിവസം ആക്ഷൻ  രം​ഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ വിശാലിന് പരുക്കേറ്റത് വലിയ വാർത്തയായിരുന്നു. ബാബുരാജിനൊപ്പമുള്ള ഫൈറ്റ് സീനിൽ ചുമരിൽ പുറം ഇടിച്ചു വീണായിരുന്നു പരുക്ക്. വിശാലിന്റെ പരുക്ക് മാറിയിട്ടില്ലെന്നും ഇപ്പോഴും പുറംവേദനയുണ്ടെന്നും പറയുകയാണ് ബാബുരാജ്. 

ഹൈദരാബാദിലെ ഷൂട്ടിങ് അവസാനിച്ച വിവരം പങ്കുവെച്ചുകൊണ്ട് ബാബുരാജ് ഒരു ചിത്രം പങ്കുവെച്ചിരുന്നു. വിശാലിനൊപ്പമുള്ളതായിരുന്നു ചിത്രം. ചെന്നൈയിലാണ് അടുത്ത ഷൂട്ടിങ് ഷെഡ്യൂളെന്നും താരം വ്യക്തമാക്കിയിരുന്നു. അതിന് താഴെ വിശാലിന്റെ പരുക്കിനെക്കുറിച്ചും മറ്റും സംശയങ്ങളുമായി ആരാധകർ എത്തി. അതിനാണ് ബാബു രാജ് മറുപടി നൽകിയത്. 

പരുക്ക് പറ്റിയെന്നുപറഞ്ഞത് പ്രമോഷനായിരുന്നോ എന്നായിരുന്നു ഒരാളുടെ സംശയം. അദ്ദേഹം രണ്ട് ദിവസം റെസ്റ്റായിരുന്നു എന്നാണ് ബാബുരാജിന്റെ മറുപടി. പരുക്ക് മാറിയോ എന്ന ചോദ്യത്തിന് മാറിയിട്ടില്ലെന്നും ആശാന് നല്ല പുറംവേദനയുണ്ടെന്നും താരം പറയുന്നു. നല്ല സിനിമയാണെന്നും മുഴുനീള ആക്‌ഷൻ സിനിമയായല്ലെന്നും താരം വ്യക്തമാക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now