
ബോധം തിരികെ വരുമ്പോള് ഞാന് റോഡില് വീണു കിടക്കുകയാണ്

News Now
പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

സിഎംആര്എല് കേസില് പിണറായി വിജയന് നിര്ണായകം; അപ്പീല് അനുമതി ഹര്ജിയില് ഇന്ന് വിധി; കേസെടുത്ത് ഇഡിയും

എസ്ഐആര്: 'ഇന്ത്യ' മുന്നണിയുടെ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ബ്രെയിന് ട്യൂമറിനെ നേരിട്ടതിനെക്കുറിച്ച് സെയ്ഫ് അലി ഖാന്റേയും സോഹ അലി ഖാന്റേയും സഹോദരിയായ സബ അലി ഖാന്. 27-ാമത്തെ വയസിലാണ് സബയ്ക്ക് ബ്രെയിന് ട്യൂമറാണെന്ന് കണ്ടെത്തുന്നത്. സോഹയുടെ പോഡ്കാസ്റ്റില് അതിഥിയായി എത്തിയപ്പോഴായിരുന്നുസബയുടെ വെളിപ്പെടുത്തല്. ഒരുനാള് പെട്ടെന്ന് താന് തല കറങ്ങി വീഴുകയായിരുന്നുവെന്നും തുടര്ന്ന് നടത്തിയ പരിശോധനയിലാണ് ബ്രെയിന് ട്യൂമര് കണ്ടെത്തുന്നതെന്നും സബ പറയുന്നു.
''വളരെ പെട്ടെന്നായിരുന്നു. എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ല.ഒരു ദിവസം ഞാന് പുറത്തുപോയി. ആദ്യം കരുതിയത് പ്രശ്നം വയറിനാകുമെന്നാണ്. പിടിക്കാത്തത് എന്തോ കഴിക്കുകയോ കുടിക്കുകയോ ചെയ്തതുകൊണ്ടാകുമെന്ന് കരുതി. പെട്ടെന്നാണ് ഞാന് തല കറങ്ങി വീണത്'' സബ പറയുന്നു.
''എനിക്ക് വയ്യാതാകുന്നത് മനസിലാകുന്നുണ്ടായിരുന്നു. ഉടനെ തന്നെ ഞാന് തിരിഞ്ഞ് സുഹൃത്തിനോട് എനിക്ക് വയ്യെന്നും നമുക്ക് വീട്ടിലേക്ക് തിരികെ പോകാമെന്നും പറഞ്ഞു. ഞങ്ങള് പുറത്തേക്ക് പോകാന് ഇറങ്ങിയതായിരുന്നു. പെട്ടെന്ന് എല്ലാം ബ്ലാങ്ക് ആയി. ബോധം തിരികെ വരുമ്പോള് ഞാന് റോഡില് വീണു കിടക്കുകയാണ്. ഞങ്ങളുടെ ബില്ഡിങിന് പുറത്ത് തന്നെ'' സബ ഓര്ക്കുന്നു.
''ഞാന് വീണ്ടും സുഹൃത്തിനോട് വീട്ടിലേക്ക് പോകാമെന്നും എനിക്ക് വയ്യെന്നും പറഞ്ഞു. 20-25 മിനുറ്റോളം വേണ്ടി വന്നു എനിക്ക് ബോധം വരാന്. അപ്പോഴും ഞാന് പരിപൂര്ണമായും ബോധ്യത്തിലേക്ക് തിരികെ വന്നിരുന്നില്ല'' എന്നും താരം പറയുന്നു. പിന്നീട് സബയെ എംഐര്ഐയ്ക്ക് വിധേയയാക്കി. പരിശോധനയില് ഡോക്ടര്മാര്ക്ക് പന്തികേട് തോന്നിയതോടെ തുടര്ന്നും ടെസ്റ്റുകള് നടത്തി. കൊളോയ്ഡ് സിസ്റ്റായിരുന്നു ഡോക്ടര്മാര് സംശയിച്ചത്.
ആദ്യത്തെ എംആര്ഐ കഴിഞ്ഞ് ആറ് മാസത്തിനപ്പുറം സബയെ സര്ജറിയ്ക്ക് വിധേയയാക്കി. ഇതിനിടെയാണ് സബയ്ക്ക് പിലോസൈറ്റിക് അസ്ട്രോകൈറ്റോമ എന്ന തരം ബ്രെയിന് ട്യൂമര് ആണെന്ന് കണ്ടെത്തുന്നത്. ''ഒട്ടും പ്രതീക്ഷിച്ചിതിരുന്നതായിരുന്നില്ല. എനിക്കിത് സംഭവിക്കുന്നത് 27-ാമത്തെ വയസിലാണ്''സബ പറയുന്നു.
''ജീവിതം പെട്ടെന്ന് നിശ്ചലമായി. അതിന് ശേഷം ഒന്നും നോര്മല് ആയിരുന്നില്ല. ഒരു ദിവസം നല്ലതായിരിക്കും. അടുത്ത ദിവസം പറയും, നിങ്ങള്ക്ക് ബ്രെയിന് സര്ജറി നടത്താന് പോവുകയാണെന്ന്. അപ്പന്ഡിക്സ് റിമൂവ് ചെയ്യുന്നത് പോലെ ഒന്നല്ല അത്. ഒരു തരത്തില് നമ്മളെയത് തകര്ത്തുകളയും. അതേസമയം അതിനെ കൈകാര്യം ചെയ്ത് നമ്മള് കരുത്തരാവുകയും ചെയ്യും'' എന്നും സബ കൂട്ടിച്ചേര്ക്കുന്നുണ്ട്.
Summary
Saba Pataudi, sister of Saif Ali Khan, recalls being diagnosed with brain tumour at the age 27.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

മുഈൻ അലി യൂത്ത് ലീഗ് തലപ്പത്തേക്ക്? കുഞ്ഞാലിക്കുട്ടിയുമായുള്ള ഭിന്നതകൾക്കിടെ നീക്കം

ഞാന് ഏതെങ്കിലും സിനിമാനടിയെ കല്യാണം കഴിച്ചു കൊണ്ടുവരുമോ എന്ന പേടി വീട്ടുകാര്ക്കുണ്ടായിരുന്നു: ആസിഫ് അലി



