21 പന്തില്‍ 52... അർധ സെഞ്ച്വറി 'റാഞ്ചി' സഞ്ജു!

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ അര്‍ധ സെഞ്ച്വറി തൂക്കി മലയാളി ഓപ്പണര്‍

Sanju Samson half-century India vs West Indies 2nd T20I
Sanju SamsonSource by : x
Last Updated :9 October 2026, 7:49 pm IST

റാഞ്ചി: വിമര്‍ശനങ്ങള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി പറയുന്ന സഞ്ജു സാംസണ്‍ ഷോ വീണ്ടും. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ കിടിലന്‍ അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യയെ മുന്നോട്ടു നയിച്ച് സഞ്ജു കളം വാണു.

21 പന്തിലാണ് സഞ്ജു അര്‍ധ സെഞ്ച്വറിയിലെത്തിയത്. 3 സിക്‌സും 6 ഫോറും അടക്കം 52 റണ്‍സാണ് സഞ്ജു വാരിയത്. സഞ്ജുവിന്റെ 9ാം അന്താരാഷ്ട്ര ടി20 അര്‍ധ സെഞ്ച്വറിയാണിത്. അകീൽ ഹുസൈന്റെ ഒരോവറിൽ രണ്ട് വീതം സിക്സും ഫോറും തൂക്കി സഞ്ജു ടോപ് ​ഗിയറിലേക്ക് മാറിയാണ് അതിവേ​ഗം അർധ സെഞ്ച്വറിയിൽ എത്തിയത്.

ടോസ് നേടി വെസ്റ്റ് ഇന്‍ഡീസ് റാഞ്ചി പിച്ചിന്റെ ചരിത്രം പഠിച്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഭിഷേക് ശര്‍മയും സഞ്ജുവും ചേര്‍ന്നു മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്.

അഭിഷേക് തുടക്കം മുതല്‍ അടി തുടങ്ങിയെങ്കില്‍ സഞ്ജു നിലയുറപ്പിച്ച ശേഷമാണ് വെടിക്കെട്ടിനു തിരികൊളുത്തിയത്. സ്‌കോര്‍ 42ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. അഭിഷേകാണ് മടങ്ങിയത്. താരം 12 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 20 റണ്‍സെടുത്തു.

News Now

Summary

Sanju Samson is looking in some seriously good nick. The opening batter started off rather cautiously but is not not holding back with his shots as reaches his half-century in quick time

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates