
News Now
20 രൂപയ്ക്ക് ഫ്ളേവേഡ് മില്ക്ക്; പാല് വിപണിയിലും പിടിമുറുക്കാന് അംബാനി, 'ജോയ് ലാന്ഡ്' മില്മയ്ക്ക് ഭീഷണിയാകുമോ?

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

പഞ്ചസാരയ്ക്ക് പകരം എന്ത് കഴിക്കാം? ആരോഗ്യകരമായ 5 ബദലുകൾ

'ഫുള്ടോസ് എറിയുന്നത് നിര്ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്മാരെ വിമര്ശിച്ച് ഗാവസ്കര്

മകന്റെ പിറന്നാൾ സകുടുംബം ആഘോഷിച്ച് നടൻ ബാബുരാജ്. മകൻ അദ്രിയുടെ 15-ാം പിറന്നാൾ ഭാര്യ വാണി വിശ്വനാഥിനും മകൾക്കുമൊപ്പം ചെന്നൈയിൽ താരം ആഘോഷിക്കുന്നതിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സോഷ്യൽമീഡിയയിൽ സജീവമാണെങ്കിലും കുടുംബ ചിത്രങ്ങൾ അപൂർവമായാണ് ബാബുരാജ് പങ്കുവെക്കാറുള്ളത്. നേരത്തെ താരം ആദ്യ ഭാര്യയിലുള്ള മകന്റെ വിവാഹത്തിന് പങ്കെടുത്ത ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് വാർത്തയായിരുന്നു.

ബാബു രാജ് മകന് അഭയ് യുടെ വിവാഹത്തിന് - ഇന്സ്റ്റഗ്രാം
ആദ്യ ഭാര്യയിൽ രണ്ട് ആൺമക്കളാണ് ബാബുരാജിനുള്ളത്. അടുത്തിടെയായിരുന്നു മൂത്ത മകന്റെ വിവാഹം. മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് ഇപ്പോൾ താരം. മകൾ ആർച്ച വിദേശത്താണ് പഠിക്കുന്നത്. മകള് അവധിക്ക് നാട്ടില് എത്തിയപ്പോഴായിരുന്നു ആഘോഷം. ചിത്രത്തിൽ വാണി വിശ്വനാഥിന്റെ സഹോദരന്റെ മകൻ ആദിയുമുണ്ട്.

ബാബുരാജ് മകള് ആര്ച്ചയ്ക്ക് ഒപ്പം - ഇന്സ്റ്റഗ്രാം
സിനിമയിൽ നിന്നും ഇടവേളയെടുത്തതിന് ശേഷം കുടുംബവും രാഷ്ട്രീയവുമായി തിരക്കിലായിരുന്നു നടി വാണി വിശ്വനാഥ്. ശ്രീനാഥ് ഭാസി, സൈജു കുറിപ്പ്, ലാല് എന്നിവര് കേന്ദ്രകഥാപാത്രത്തിലെത്തുന്ന 'ആസാദി' എന്ന ചിത്രത്തിലൂടെ 10 വര്ഷത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് നടി വാണി വിശ്വനാഥ്. ചിത്രം ഈ വര്ഷം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്ട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



