
'അവന്‍ ഇനി വരില്ല', മകന്റെ രൂപം തടിയില്‍ കൊത്തിയെടുത്ത് അന്ത്യകര്‍മ്മം നടത്തി, ചിതയില്‍ ദഹിപ്പിച്ച് അമ്മ
രേഷ്മയുടെ ഭര്‍ത്താവും അച്ഛനും കടലില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു

കൊല്ലം: നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ അന്ത്യകര്‍മ്മങ്ങള്‍ വീട്ടില്‍ നടത്തി. മൃതദേഹം ലഭിക്കാത്തതിനെത്തുടര്‍ന്ന്, മകന്റെ രൂപം തടിയില്‍ തീര്‍ത്താണ് അമ്മ രേഷ്മ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. രേഷ്മയുടെ ഭര്‍ത്താവും അച്ഛനും കടലില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു.
WHAT TO READ NEXT

വീണ്ടും ആനക്കലി; ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി തടിയില്‍ കൊത്തിയെടുത്ത രൂപം ചിതയില്‍ ദഹിപ്പിച്ചു. മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഗൗതം കൃഷ്ണയെ കടലില്‍ കാണാതായിട്ട് 55 ദിവസം പിന്നിട്ടു. മകന്‍ മടങ്ങി വരുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് അമ്മ രേഷ്മ, മകന്‍ മരിച്ചതായി കണക്കാക്കി അന്ത്യ കര്‍മ്മങ്ങള്‍ നടത്തിയത്.
കടലില്‍ കാണാതായ മകനെ കണ്ടെത്തുന്നതില്‍ അധികാരികള്‍ പുലര്‍ത്തുന്ന നിസ്സംഗതയ്‌ക്കെതിരെ രേഷ്മ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അടക്കം വിഷയത്തില്‍ ഇടപെടുകയും, പിന്നീട് ഊര്‍ജ്ജിതമായ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്താനായിരുന്നില്ല.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന്‍ നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Gautham Krishna has been missing at sea for 55 days; mother performed the last rites
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


