'എനിക്ക് കൊമ്പൊന്നുമില്ല, ആരോ വിഡിയോ എടുക്കുന്നത് കണ്ടാണ് ദേഷ്യപ്പെട്ടത്'; മാപ്പ് പറഞ്ഞ് നടന്‍ ബൈജു, വിഡിയോ

സോഷ്യല്‍ മീഡിയ വഴി എന്റെ ഭാഗത്ത് നിന്ന് അഹങ്കാരമായിട്ടുള്ള സംസാരം ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നതായും ബൈജു പറഞ്ഞു.

Actor Baiju apologizes on accident video
ബൈജു സന്തോഷ്ഫെയ്സ്ബുക്ക്
Last Updated :16 October 2024, 12:42 pm IST
Edited by :amalkjoy

തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗത്തില്‍ കാര്‍ ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് നടന്‍ ബൈജു സന്തോഷ്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വിഡിയോയില്‍ പൊതുസമൂഹത്തോട് മാപ്പ് പറയുന്നതായി ബൈജു പറഞ്ഞു.

അപകടത്തില്‍പ്പെട്ടയാളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി തിരികെ കാര്‍ എടുക്കാനായി വന്ന ശേഷം ആരോ വിഡിയോ എടുക്കുന്നത് കണ്ടാണ് ദേഷ്യപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകരാണെന്ന് അറിഞ്ഞില്ല. നിയമങ്ങള്‍ അനുസരിക്കാന്‍ താനും ബാധ്യസ്ഥനാണ്. ബൈജു പറഞ്ഞു

''എനിക്ക് കൊമ്പൊന്നുമില്ല. അപകടക സമയത്ത് എന്നോടൊപ്പം ഉണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകളാണ്. കൂടാതെ, യുകെയില്‍ നിന്ന് വന്ന എന്റെ ഫ്രണ്ട് ജോമിയും ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയ വഴി എന്റെ ഭാഗത്ത് നിന്ന് അഹങ്കാരമായിട്ടുള്ള സംസാരം ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നു''- ബൈജു പറഞ്ഞു

ടയര്‍ പഞ്ചറായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ബൈജു വിശദീകരിക്കുന്നത്. ''വെള്ളയമ്പലം ജംഗ്ക്ഷന്‍ എത്താറായപ്പോഴേക്കും ഫ്രണ്ട് ടയര്‍ വെടി കേട്ടു. എന്റെ കൈയില്‍ നിന്ന് വണ്ടിയുടെ കണ്‍ട്രോള്‍ പോയി. തിരിക്കാന്‍ നോക്കിയപ്പോള്‍ വണ്ടി തിരിഞ്ഞില്ല. അങ്ങനെയാണ് ഒരു സ്‌കൂട്ടറുകാരന്റെ ദേഹത്ത് തട്ടിയത്. അപ്പോള്‍ തന്നെ ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി, ചെറുപ്പക്കാരനെ പിടിച്ചിരുത്തി ഹോസ്പിറ്റലില്‍ പോണോ എന്നൊക്കെ ചോദിച്ചു. അയാള്‍ പോകണ്ട എന്നു പറഞ്ഞു. പിന്നെ അറിയാന്‍ കഴിഞ്ഞത് അയാള്‍ക്ക് ഒടിവോ, ചതവോ, മുറിവോ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നാണ്. കൂടാതെ, പരാതി ഒന്നും ഇല്ലെന്ന് അയാള്‍ ഇന്നലെ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ടുണ്ട്. പൊലീസുകാര്‍ ഒരുവിധത്തിലും എന്നെ സഹായിച്ചിട്ടുമില്ല. എന്റെ ഭാഗത്തു നിന്നും ഉണ്ടായ മിസ്റ്റേക്കിന് അവര്‍ കേസെടുത്തിട്ടുണ്ട്.ഞാന്‍ അടിച്ചു പൂസായിരുന്നു, മദ്യപിച്ച് മദോന്മത്തനായിരുന്നു എന്നൊക്കെയുള്ള ഡയലോഗുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ വരും. കാരണം പൊടിപ്പും തൊങ്ങലുമൊക്കെയുണ്ടെങ്കിലല്ലേ ആള്‍ക്കാര്‍ വായിക്കുള്ളൂ. അപ്പോള്‍ അതിന്റെ ഭാഗമായിട്ട് വന്നതാണ്. മാത്രമല്ല, ഒരു ചാനലുകാരന്റെ അടുത്ത് ഞാന്‍ ചൂടാകുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ട്. ഹോസ്പിറ്റലില്‍ പോയി തിരിച്ചുവന്നിട്ട് വണ്ടി സ്റ്റേഷനില്‍ കൊണ്ടിടണമല്ലോ? ടയര്‍ പൊട്ടിയതുകൊണ്ട് അത് മാറ്റിയിടണം. ആ സമയത്ത് അവിടെ നില്‍ക്കുമ്പോള്‍ ആരോ ദൂരെ നിന്ന് വിഡിയോ എടുക്കുന്നു. ഇരുട്ടായതുകൊണ്ട് എനിക്ക് കാണാന്‍ പറ്റിയില്ല. അപ്പോഴാണ് ഞാന്‍ ചൂടായത്'' ബൈജു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now