'മൂന്ന് ദിവസത്തിനകം ശസ്ത്രക്രിയ ഉണ്ടാവും, അതിജീവിക്കും, എല്ലാവരുടെയും പ്രാർഥന ഉണ്ടാവണം'; ബാല

മൂന്ന് ദിവസത്തിനകം കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ ഉണ്ടാകുമെന്ന് നടൻ ബാല

ബാല, ഭാര്യ എലിസബത്ത്/ ചിത്രം വിഡിയോ സ്‌ക്രീൻഷോട്ട്
Last Updated :20 January 2024, 9:18 am IST

തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദിയറിയിച്ച് നടൻ ബാല. രണ്ടാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച വിഡിയോയിലാണ് താരത്തിന്റെ പ്രതികരണം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരുമാസമായി ബാല കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

മൂന്ന് ദിവസത്തിനുള്ളിൽ കരൾമാറ്റ ശസ്ത്രക്രിയ നടത്താനാണ് തീരുമാനമെന്ന് വിഡിയോയിൽ ബാല അറിയിച്ചു. 'എല്ലാവര്‍ക്കും നമസ്‌കാരം. ആശുപത്രിയിലാണ്, നിങ്ങളുടെ മുന്നിലേക്ക് വന്നിട്ട് നാളുകളായി. എലിസബത്തിന്റെ (ഭാര്യയുടെ) നിര്‍ബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാര്‍ഥനകൊണ്ട് വീണ്ടും വരികയാണ്. മൂന്നുദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയുണ്ട്. അപകടമുണ്ട്, എന്നാല്‍ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. പോസിറ്റീവായി മാത്രമേ ചിന്തിക്കുന്നുള്ളൂ'. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും ബാല പറഞ്ഞു.

അടുത്ത വർഷത്തെ വിവാഹവാഷികം ആദ്യത്തെ വിവാഹ വാർഷികം പോലെ ​ഗംഭീരമാക്കുമെന്ന് ഭാര്യ എലിസബത്ത് പറഞ്ഞ്. ഇരുവരും കേക്ക് മുറിക്കുന്ന വീഡിയോയും ഇതോടൊപ്പം പങ്കുവെച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now