'എന്തൊക്കെ ചെയ്‌തു കൊടുത്താലും നമ്മൾ വെറും വട്ടപൂജ്യം'; കുറിപ്പ് പങ്കുവെച്ച് എലിസബത്ത്

എന്തൊക്കെ ചെയ്തു കൊടുത്താലും നമ്മളെ ഒന്നുമല്ലാതാക്കുന്ന ചിലര്‍ ജീവിതത്തില്‍ ഉണ്ടാകുമെന്ന് എലിസബത്ത്

ബാല, എലിസബത്ത്/ ചിത്രം ഫെയ്‌സ്‌ബുക്ക്
Last Updated :22 January 2024, 7:51 pm IST
Edited by :migrator


ഭാര്യ തനിക്കൊപ്പമില്ലെന്ന നടന്‍ ബാലയുടെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ കുറിപ്പുമായി എലിസബത്ത്. എന്തൊക്കെ ചെയ്തു കൊടുത്താലും നമ്മളെ ഒന്നുമല്ലാതാക്കുന്ന ചിലര്‍ ജീവിതത്തില്‍ ഉണ്ടാകുമെന്ന് എലിസബത്ത് ഫെയ്‌സ്ബക്കില്‍ കുറിച്ചു. ഒറ്റയ്ക്കുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കി ഫെയ്‌സ്ബുക്ക് റീല്‍സാക്കിയാണ് എലിസബത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

'സാധ്യമായതെല്ലാം ചെയ്തു കൊടുത്താലും നമ്മളെ വട്ടപൂജ്യമായി കണക്കാക്കുന്ന ചിലര്‍ നമ്മളുടെ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും'- എന്നായിരുന്നു വിഡിയോയ്‌ക്കൊപ്പമുള്ള എലിസബത്തിന്റെ വാക്കുകള്‍. നിരവധി ആളുകള്‍ എലിസബത്തിന്റെ വിഡിയോയ്ക്ക് താഴെ പ്രതികരണവുമായി എത്തിയത്. 2021ലാണ് നടന്‍ ബാലയും എലിസബത്തും വിവാഹിതരാകുന്നത്. സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകുന്നതിനിടെ ഇരുവര്‍ക്കുമിടയില്‍ പെട്ടന്ന് എന്താണ് സംഭവിച്ചതെന്നായിരുന്നു എല്ലാവരുടെയും ചോദ്യം.

ആസുഖബാധിതനായി ബാല ആശുപത്രിയില്‍ കഴിഞ്ഞപ്പോഴും വീട്ടിലെത്തിയപ്പോഴും ഭാര്യ എലിസബത്ത് ഒപ്പമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളാണ് ഇരുവരും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. എലിസബത്ത് ഇപ്പോള്‍ തന്റെ ഒപ്പമില്ലെന്നും എല്ലാം തന്റെ വിധിയാണെന്നും ഒരു അഭിമുഖത്തില്‍ ബാല പറഞ്ഞിരുന്നു.അതേസമയം തന്റെ യുട്യൂബ് ചാനലിലൂടെ എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുള്ള എലിസബത്ത് ജോലിക്കായി കേരളം വിട്ടുവന്നിരിക്കുകയാണെന്നാണ് അറിയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now