നടൻ ബാലയുടെ വിവാഹം അടുത്ത മാസം? 

വധുവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല

ബാല/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:47 am IST
Edited by :migrator

നടൻ ബാല വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത മാസം അഞ്ചിന് വിവാഹമുണ്ടാകുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിനിമാ രം​ഗത്തു നിന്നെല്ല വധു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ വധുവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കേരളത്തില്‍ വച്ചുതന്നെയായിരിക്കും കല്യാണം എന്നും സൂചനയുണ്ട്.

എന്നാൽ ബാല വിവാഹ വാർത്തയെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഫേയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ സന്തോഷകരമായ വാർ‌ത്തകൾ വരാനുണ്ടെന്ന് താരം പറയുന്നുണ്ട്. ഇപ്പോൾ രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് ലക്നൗവിൽ ആണ് താരം. 

ഗായിക അമൃത സുരേഷുമായി 2019 ലാണ് ബാല വിവാഹബന്ധം വേർപിരിയുന്നത്. മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. തുടർന്ന് 2010 ൽ വിവാഹിതരാവുകയായിരുന്നു. 2016 മുതല്‍ വേര്‍പിരിഞ്ഞു താമസം ആരംഭിക്കുകയായിരുന്നു. ഇവർക്ക് അവന്തിക എന്ന മകളുണ്ട്. അമൃതയ്ക്കൊപ്പമാണ് മകൾ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now