ആശുപത്രിക്കിടക്കയിൽ എലീനയുടെ കൈപിടിച്ചുള്ള ചിത്രവും ബാലു പങ്കുവച്ചിട്ടുണ്ട്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:42 am IST

News Now

നടൻ ബാലു വർ​ഗീസിനും നടിയും മോഡലുമായ എലീന കാതറിനും കുഞ്ഞ് പിറന്നു. അച്ഛനായ സന്തോഷം ബാലുവാണ് അറിയിച്ചത്. 'ഇറ്റ്സ് എ ബോയ്' എന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇരുവരും. ആശുപത്രിക്കിടക്കയിൽ എലീനയുടെ കൈപിടിച്ചുള്ള ചിത്രവും ബാലു പങ്കുവച്ചിട്ടുണ്ട്. 

എലീനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച ജനുവരിയിലാണ് ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് ബാലു ആരാധകരോട് പങ്കുവച്ചത്. പിന്നാലെ നടന്ന ബേബി ഷവർ ആഘോഷങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പം ആഘോഷ രാവ് തന്നെയാണ് ബാലു എലീനയ്ക്കായി കൊണ്ടാടിയത്. പരിപാടിയുടെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

Story image

കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. 

Story image

ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വർഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അയാൾ ഞാൻ അല്ല, വിജയ് സൂപ്പറും പൗർണമിയും തിടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച എലീന സൗന്ദര്യ മത്സര വേദികളിലെ നിറ സാന്നിധ്യമായിരുന്നു. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates