അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെന്ന നിലയിലാണ് ഝാർഖണ്ഡ് രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയത്.

 Ranji Trophy
Jharkhand Post 587 Against Kerala in Ranji Trophy as Three Batters Score Centuries.
Last Updated :12 October 2026, 10:18 pm IST
Guest Author :Joice Daniel

News Now

ജംഷഡ്പൂർ: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ കൂറ്റൻ സ്കോർ ഉയർത്തി ഝാർഖണ്ഡ്. ജാർഖണ്ഡിന്റെ ആദ്യ ഇന്നിങ്സ് 587ൽ അവസാനിച്ചു. ക്യാപ്റ്റൻ വിരാട് സിങ്ങിന്റെയും ശിഖർ മോഹന്റെയും ആദിത്യ സിങ്ങിന്റെയും സെഞ്ച്വറികളാണ് ഝാർഖണ്ഡിന് മികച്ച സ്കോർ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ അഞ്ച് വിക്കറ്റ് വീഴ്ത്തി.

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെന്ന നിലയിലാണ് ഝാർഖണ്ഡ് രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയത്. കരുതലോടെ ഇന്നിങ്സ് മുന്നോട്ടു നീക്കിയ ക്യാപ്റ്റൻ വിരാട് സിങ്ങും ആദിത്യ സിങ്ങും ചേർന്ന് 80 റൺസ് മാത്രമാണ് ആദ്യ സെഷനിൽ കൂട്ടിച്ചേർത്തത്. കേരള ക്യാപ്റ്റൻ വിഷ്ണു വിനോദ് ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ചായയ്ക്ക് പിരിയും മുൻപ് ആദിത്യയും മൂന്നാം സെഷന്റെ തുടക്കത്തിൽ തന്നെ വിരാട് സിങ്ങും തങ്ങളുടെ സെഞ്ച്വറികൾ പൂർത്തിയാക്കി.

സ്കോർ 506ൽ നിൽക്കെ വിരാട് സിങ്ങിനെ സച്ചിൻ ബേബിയുടെ കൈകളിലെത്തിച്ച് വൈശാഖ് ചന്ദ്രനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. 263 പന്തുകളിൽ ഒൻപത് ബൗണ്ടറികളടക്കം 108 റൺസാണ് വിരാട് നേടിയത്. ഈ ക്യാച്ചോടെ സച്ചിൻ ബേബി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നൂറ് ക്യാച്ചുകളെന്ന അപൂ‍ർവ്വ നേട്ടവും സ്വന്തമാക്കി. വൈകാതെ ആദിത്യ സർവാടെയുടെ പന്തിൽ ക്ലീൻ ബൗൾഡായി ആദിത്യ സിങ്ങും മടങ്ങി.

279 പന്തുകളിൽ 17 ബൗണ്ടറികളടക്കം 147 റൺസാണ് ആദിത്യ നേടിയത്. തുടർന്നെത്തിയ സാഹിൽ രാജ് 19 ഉം, മനീഷി 20 ഉം, സുശാന്ത് മിത്ര 18 ഉം റൺസെടുത്ത് പുറത്തായി. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ അഞ്ചും ജലജ് സക്സേന മൂന്നും ആദിത്യ സർവാടെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

Summary

Jharkhand Post 587 Against Kerala in Ranji Trophy as Three Batters Score Centuries.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics