
ഇനി സംവിധായകന് ധനുഷിന്റെ കാലം! രണ്ടാം ചിത്രം പൂര്‍ത്തിയാക്കിയത് ദിവസങ്ങള്‍ക്ക് മുന്‍പ്, ഡിഡി 3 വരുന്നു
നാളെ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് ധനുഷ്. അഭിനയത്തിലൂടെ മാത്രമല്ല സംവിധായകനായും താരം അമ്പരപ്പിക്കാറുണ്ട്. ഇപ്പോള്‍ തന്റെ മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇപ്പോള്‍ ഡിഡി3 (ധനുഷ് ഡയറക്ടോറിയല്‍) യുടെ കണ്‍സെപ്റ്റ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് താരം.
കടല്‍ത്തീരവും ബെഞ്ചുമാണ് പോസ്റ്ററില്‍ കാണുന്നത്. പ്രണയചിത്രമായിരിക്കും ഡിഡി3 എന്നാണ് പുറത്തുവരുന്ന സൂചനകള്‍. നാളെ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ തന്നെ ആരംഭിക്കും. എന്തായാലും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
#DD3 pic.twitter.com/IgXDIDReca
â Dhanush (@dhanushkraja) December 22, 2023
സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം പൂര്‍ത്തിയായെന്ന വിവരം താരം കഴിഞ്ഞ ദിവസം ആരാധകരെ അറിയിച്ചിരുന്നു. താരത്തിന്റെ കരിയറിലെ 50ാം ചിത്രമാണ് ഇത്. ഷൂട്ടിങ് പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്ക് പിന്നാലെയാണ് മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. അതിനിടെ ധനുഷിന്റെ സഹോദരിയുടെ മകന് വരുണിനെ നായകനാക്കി ഒരു ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്


