
നടൻ ധീരജ് ഡെന്നി വിവാഹിതനായി, നവദമ്പതികളുടെ ഡാൻസ് കാമറയിൽ പകർത്തി ടൊവിനോ തോമസ്; വിഡിയോ
ടൊവിനോ തോമസ് കുടുംബ സമേതമാണ് വിവാഹത്തിൽ പങ്കെടുത്തത്
യുവനടൻ ധീരജ് ഡെന്നി വിവാഹിതനായി. തൃശൂർ സ്വദേശിയായ ആൻമരിയ ആണ് വധു. സോഷ്യൽ മീഡിയയിലൂടെ ധീരജ് തന്നെയാണ് വിവാഹവാർത്ത പങ്കുവച്ചത്. നീണ്ടനീളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. യുവതാരം ടൊവിനോ തോമസ് കുടുംബ സമേതമാണ് വിവാഹത്തിൽ പങ്കെടുത്തത്.
മനോഹരമായ കുറിപ്പിനൊപ്പമാണ് ധീരജ് വിവാഹ വാർത്ത പങ്കുവച്ചത്. എട്ട് വർഷം മുൻപാണ് അവളെ കാണുന്നത്. ഞങ്ങൾ നല്ല സുഹൃത്തുക്കളായി. സൗഹൃദം സ്പെഷ്യലായ മറ്റെന്തിലേക്കോ വഴിമാറി. ഞങ്ങൾ നിരവധി ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയിട്ടുണ്ട്. അവസാനം വരെ ഇതുപോലെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇത് ഒരു സാധാരണ വിവാഹമല്ല. എന്റെ കുടുംബം, കസിൻസ്, സുഹൃത്തുക്കൾ എന്നിവരാണ് ഇത് സാധ്യമാക്കിയത്. താങ്ക്സ് എന്നത് എന്നത് വളരെ ചെറിയ വാക്കായി പോകും. നിങ്ങളാണ് ഞങ്ങളുടെ ദിവസം മനോഹരമാക്കിയത്.- ധീരജ് കുറിച്ചു.
നിവിൻ പോളി, ടൊവിനോ തോമസ് എന്നിവർ ധീരജിന്റെ കസിൻ സഹോദരങ്ങളാണ്. ടൊവിനോ വിവാഹത്തിൽ നിറസാന്നിധ്യമായിരുന്നു. നവദമ്പതികൾ സ്റ്റേജിൽ ഡാൻസ് കളിക്കുന്നതിത് കാമറയിലാക്കുന്ന ടൊവിനോയുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. നിവിൻ പോളിയുടെ ഭാര്യ റിന്നയും വിവാഹറിസപ്‌ഷന് എത്തിയിരുന്നു. ധീരജിന്‍റെ അച്ഛന്‍റെ സഹോദരന്‍റെ മകനാണ് നിവിൻ പോളി. ധീരജിന്‍റെ അമ്മയുടെ സഹോദരന്‍റെ മകനാണ് ടൊവിനോ തോമസ്.
‘വൈ’ എന്ന സിനിമയിലൂടെയാണ് ധീരജ് അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്നത്. കർണൻ നെപ്പോളിയൻ ഭഗത്സിംഗ്, മൈക്കൽ കോഫി കഫേ തുടങ്ങിയ സിനിമകളിൽ നായകനായി എത്തി. കൂടാതെ ടൊവിനോയുടെ കൽക്കിയിലും അഭിനയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്

Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്



