രാമ നവമി ദിനത്തോട്  അനുബന്ധിച്ചാണ് താരത്തിന്റെ പ്രഖ്യാപനം

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:43 am IST

News Now

ലഫ്റ്റനന്റ് റാം എന്ന തന്റെ പുതിയ ചിത്രത്തിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി നടൻ ദുൽഖർ സൽമാൻ. "രാമനും പ്രണയത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ യുദ്ധവും ഇതിഹാസമാണ്. ഇനി ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥ നിങ്ങൾക്ക് കാണാം", വിഡിയോ പങ്കുവച്ചുകൊണ്ട് ദുൽഖർ കുറിച്ചതിങ്ങനെ. 

രാമ നവമി ദിനത്തോട്  അനുബന്ധിച്ചാണ് താരത്തിന്റെ പ്രഖ്യാപനം.  തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ഹാനു രാഘവപുഡിയാണ് ഒരുക്കുന്നത്. വിജയാന്തി മൂവീസും, സ്വപ്ന സിനിമാസും ഒരുമിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. 

1960കളിൽ ജമ്മുകാശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ ഷൂട്ടിങ് കാശ്മീരിൽ പുരോഗമിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates