
ബംഗളൂരുവില് ജോലി ചെയ്തിരുന്ന അസ്ലം ഏതാനും മാസം മുന്പാണ് ഭാര്യയ്ക്കൊപ്പം ഗുരുഗ്രാമിലേക്ക് താമസം മാറിയത്.

News Now
'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി
അർഷ്ദീപിന് പകരം 'ഭുവനേശ്വര് കുമാര്' ഇന്ത്യന് ടീമില്!

ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

കോഴിക്കോട്: മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില് കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂര് സ്വദേശിയായ മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഫര്ഹാന (28) എന്നിവരെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാം സെക്ടര് 68 ലെ എംത്രിഎം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിലാണ് ദമ്പതികളെ മരിച്ച നിലയില് കണ്ടെത്തിയത്.
ബംഗളൂരുവില് ജോലി ചെയ്തിരുന്ന അസ്ലം ഏതാനും മാസം മുന്പാണ് ഭാര്യയ്ക്കൊപ്പം ഗുരുഗ്രാമിലേക്ക് താമസം മാറിയത്. ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയില് ജീവനക്കാരനായിരുന്നു അസ്ലം. ഫര്ഹാനയെ കഴുത്ത്ഞെരിച്ച് കൊന്ന് അസ്ലം ജീവനൊടുക്കിയതാണെന്ന് ഗുരുഗ്രാം പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്ട്ട്.
ദമ്പതികളുടെ മരണകാരണം സംബന്ധിച്ച കൂടുതല് വിവരങ്ങള് ലഭ്യമായിട്ടില്ല. പോസ്റ്റ്മോര്ട്ടം നടപടികള്ക്ക് ശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതല് കാര്യങ്ങളില് വ്യക്തത ലഭിക്കുകയുള്ളൂവെന്ന് ബാദ്ഷാപുര് പൊലീസ് പറഞ്ഞു.
മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടത്തിനായി ഡല്ഹി സദര് ബസാറിലെ മോര്ച്ചറിയിലേക്ക് മാറ്റി. ഡല്ഹിയിലെത്തിയ ബന്ധുക്കള്ക്ക് മൃതദേഹങ്ങള് വിട്ടുനല്കുമെന്നാണ് വിവരം. നാരകശ്ശേരി മുഹമ്മദ് ബാഖവി-നഫീസ് ദമ്പതികളുടെ മകനാണ് അസ്ലം. സഹോദരങ്ങള്: ഉവൈസ്, റംല. അബ്ദുറഹ്മാന്-പരേതയായ ജമീല ദമ്പതികളുടെ മകളാണ് ഫര്ഹാന. സഹോദരങ്ങള്: ഫൗസിയ, ഫൈസല്.
WHAT TO READ NEXT

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്
Summary
Malayali couple found dead in a flat in Gurugram
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




