ഒന്നിച്ചുള്ള കുടുംബ ചിത്രം പങ്കുവച്ചാണ് താരം സന്തോഷം അറിയിച്ചത്

ചിത്രം: ഫെയ്‌സ്‌ബുക്ക്
Last Updated :20 January 2024, 9:19 am IST

News Now

ജീവിതത്തിലേക്ക് എത്തിയ കുഞ്ഞതിഥിയെ പരിചയപ്പെടുത്തി നടൻ ഗിന്നസ് പക്രു. മകളുടെ പേരിടലും നൂല് കെട്ടും കഴിഞ്ഞെന്ന് അറിയിച്ച് ചിത്രം പങ്കുവച്ചിരിക്കുകയാണ് പക്രു. 

'ഇന്ന് മകൾക്ക് നൂലു കെട്ടി. ദ്വിജ കീർത്തി എന്ന് പേരിട്ടു... എല്ലാ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി...', ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം പക്രു കുറിച്ചു. ഒപ്പം വിഷു ദിനാശംസകളും താരം പങ്കുവച്ചു. ഫോട്ടോയ്ക്ക് നിരവധി പേരാണ് പക്രുവിനും കുടുംബത്തിനും ആശംസകളറിയിച്ച് കമന്റുകൾ കുറിച്ചിരിക്കുന്നത്. 

2006 മാർച്ചിലാണ് ഗിന്നസ് പക്രുവും ഭാര്യ ഗായത്രിയും വിവാഹിതരായത്. കഴിഞ്ഞ മാസം 21ന് ആണ് ഇവർക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. മകള്‍ ദീപ്തയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രം അന്ന് പക്രു പങ്കുവച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates