'ഡാഡി ഗിരിജ' പ്രഭാസിനൊപ്പം 'സലാറി'ല്‍; വൻ മേക്കോവറിൽ ജഗപതി ബാബു  

'രാജമനാര്‍' എന്ന കഥാപാത്രത്തെയാണ് ജഗപതി ബാബു അവതരിപ്പിക്കുന്നത്

ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:48 am IST
Edited by :migrator

പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം സലാറിൽ ജഗപതി ബാബുവും ഒരു പ്രധാനവേഷത്തിലെത്തുന്നു. 'രാജമനാര്‍' എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 

ശ്രുതി ഹാസന്‍ ആണ് ചിത്രത്തിൽ നായികയാവുന്നത്. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് മധു ഗുരുസ്വാമിയാണ്. ചിത്രത്തിന്റെ  20 ശതമാനം ചിത്രീകരണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത് 2022 ഫെബ്രുവരിക്കുള്ളില്‍ ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 2022 ഏപ്രില്‍ 14ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റിലീസ് മറ്റൊരു തിയതിയിലേക്ക് മാറാനാണ് സാധ്യത. ഹൊംബാളെ ഫിലിംസ് ആണ് സലാറിന്‍റെ നിര്‍മ്മാണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now